കൊറോണക്കാലം സമ്മാനിച്ചത് പട്ടിണിയും വറുതിയും: ദുരിതത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾ: സർക്കാർ ഇടപെടണം പ്രമോദ് മുണ്ടക്കയം

കൊറോണക്കാലം സമ്മാനിച്ചത് പട്ടിണിയും വറുതിയും: ദുരിതത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾ: സർക്കാർ ഇടപെടണം പ്രമോദ് മുണ്ടക്കയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോകം മുഴുവൻ മരണം വിതയ്ക്കുന്ന കൊറോണ വൈറസിൻ്റെ വ്യാപനം ഇന്ത്യാ മഹാരാജ്യത്ത് പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരിതത്തിലായ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടാൻ സർക്കാർ തയ്യാറാകണമെന്നും , തൊഴിലാളികളുടെ പ്രശ്നം സർക്കാരിന് മുന്നിലെത്തിക്കാൻ സംഘടനയുടെ ശ്രമം ഉണ്ടാകണമെന്നും ജില്ല ജോയിൻ്റ് സെക്രട്ടറി പി.എൻ പ്രമോദ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി 21 ദിവസം രാജ്യം മുഴുവൻ അടച്ചിടാൻ എടുത്ത തീരുമാനം വിജയിപ്പിക്കാൻ ഓരോ ഭാരതീയനും ബാധ്യതയുണ്ട്. രാജ്യം അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ നമ്മളേവരും ത്യാഗനിർഭരമായ കരുതൽ എടുക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ മുഖ്യം രാജ്യത്തെ പൗരൻ്റെ ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് അതിനപ്പുറം ഒരു ചിന്തയും സർക്കാരിൻ്റെ മുമ്പിലില്ല. രോഗം തടയുക രാജ്യത്ത് പട്ടിണി ഇല്ലാതെ ഭക്ഷണം എത്തിക്കുക അത് മാത്രമാണ് ഇപ്പോൾ ലക്ഷ്യം.

കേരളത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഉപജീവനം നടത്തുന്ന അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലുള്ളവരെ സർക്കാർ അവഗണിക്കുന്നത് വളരെ വേദനാജനകമാണ്. റേഷൻ കടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ സർക്കാർ തരുന്നുണ്ടെങ്കിലും കുട്ടിക്ക് ഒരു ബിസ്ക്കറ്റ് പോലും മേടിച്ച് കൊടുക്കാൻ കാശില്ലാതെ കഴിയുന്ന ഒരുപാട് ഫാബ്രിക്കേഷൻ തൊഴിലാളികളുണ്ടെന്ന കാര്യം പരമാർത്ഥമാണ്.

കേരളത്തിൽ അതിഥി തൊഴിലാളി മുതൽ  അലഞ്ഞു തിരിയുന്ന പട്ടിക്കു വരെ സർക്കാർ ആനുകൂല്യവും ഭക്ഷണവും, കിട്ടുമ്പോൾ അലുമുനിയം ഫാബ്രിക്കേറ്റർമാരെ അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ല.

കേരളത്തിലെ 40 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ധനസഹായവും വായ്പയും നല്കുമ്പോൾ ഞങ്ങളെ പാടെ ഒഴിവാക്കുന്നത് തികച്ചും വേദനാജനകമാണ് ,ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് ആയിരക്കണക്കിന് വരുന്ന ഫാബ്രിക്കേറ്റർ തൊഴിലാളികളുടെ ജീവൻ രക്ഷിക്കണമെന്ന് പ്രമോദ് ആവശ്യപ്പെട്ടു.