കൂട്ടിക്കൽ ചപ്പാത്തിൽ സൈക്കിളിൽ കാറിടിച്ച്  ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്;  തുടർചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; നാരകംപുഴ സ്വദേശിയായ  പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാടിനൊപ്പം നമുക്കും കൈകോര്‍ക്കാം…..!

കൂട്ടിക്കൽ ചപ്പാത്തിൽ സൈക്കിളിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്; തുടർചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; നാരകംപുഴ സ്വദേശിയായ പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാടിനൊപ്പം നമുക്കും കൈകോര്‍ക്കാം…..!

സ്വന്തം ലേഖിക

കൂട്ടിക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ പതിനാറുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുന്നു.

ശനിയാഴ്ച രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതി നിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു അതീവ ഗുരുതരാവസ്ഥയിലായ കൊക്കയാര്‍, നാരകംപുഴ കട്ടപ്ലാക്കല്‍ അയ്യൂബ്ഖാന്റെ മകന്‍ അഷ്ഹദ് അയ്യൂബ്ഖാന്‍(16)ന്റെ ജീവന്‍ രക്ഷിക്കാനാണ് നാട് കൈകോര്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അഷ്ഹദ്. തലയോട്ടി പിളരുകയും കാലുകളുടെ തുടയെല്ലു തകരുകയു, നട്ടെല്ലിനു ക്ഷതമേല്‍ക്കുകയും ചെയ്ത കുട്ടി പാല മാര്‍സ്‌ളീവ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തലക്ക് ആദ്യം ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ ചികില്‍സയാണ് വേണ്ടത്. കാലിനും മറ്റും ശസ്ത്രിക്രിയ അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇതിനായി 25 ലക്ഷ ത്തോളം രൂപ ആവശ്യമായി വന്നിരിക്കുകയാണ്.

എന്നാല്‍ സാമ്പത്തീക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അയ്യൂബ്ഖാനും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ ചികില്‍സ ചിലവ് താങ്ങാനാവാത്തതിനാല്‍ പ്രദേശത്തെ സുമനസ്സുകള്‍ ഒരുമിച്ചു ചേര്‍ന്നു അഷ്ഹദ് ചി കില്‍സ സഹായ സമിതി രൂപികരിച്ചു പണസമാഹരണത്തിനു തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനന്‍, പി.എസ്.സജിമോന്‍, സി. എസ്.ഐ.പളളി വികാരി സെബാസ്റ്റ്യന്‍, മക്കാമസ്ജിദ് ഇമാം ഇല്യാസ് മൗലവി, ജമഅത്ത് പ്രസിഡന്റ് ഡോ.മുഹമ്മദ് ഹനീഫ എന്നിവര്‍ രക്ഷാധികാരികളായും സണ്ണി തുരുത്തിപ്പളളി (ചെയര്‍മാന്‍) കെ.ഇ.ഹബീബ് ( കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി രൂപികരിച്ചു. ചെയര്‍മാന്‍ , കണ്‍വീനര്‍ എന്നിവരുടെ പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കൊക്കയാര്‍ ശാഖയില്‍ സംയുക്ത അക്കൗണ്ടും തുറന്നു.

എല്ലാ വാര്‍ഡുകളിലും ഗ്രാമപഞ്ചാത്ത് അംഗങ്ങളുടെയും എ.ഡി.എസ്. വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പണസമാഹരണം നടത്താനാണ് തീരുമാനം. ഈ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാമ്പത്തിക സഹായം അടിയന്തിരമായ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്കും കൈക്കോർക്കാം.
അക്കൗണ്ട് നമ്പര്‍.447302010013284 ഐ.എഫ്.എസ്.സി.യു.ബി.ഐ.എന്‍ 0544736