അച്ഛനിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ ; പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പ്

അച്ഛനിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയെ കാണാൻ അഞ്ചാം ക്ലാസുകാരൻ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റർ ; പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പ്

രമ്യ ശ്രീജിത്ത്

കൊല്ലം : മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ അച്ഛനൊപ്പം കഴിയുന്ന അഞ്ചാംക്ലാസുകാരൻ അമ്മയെ കാണാൻ സ്‌കൂളിൽ നിന്ന് പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്ററുകൾ. ആരുമറിയാതെയാണ് ഈ പത്തുവയസുകാരൻ പൊരിവെയിലത്തു നടന്നത്.പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ ചാത്തന്നൂർ ക്ഷേത്രപരിസരത്ത് നിന്നും കണ്ടെത്തിയത്.

വഴിതെറ്റി ചാത്തന്നൂർ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തിയ കുട്ടിയെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയത്. ശേഷം പൊലീസെത്തി കൂട്ടിക്കൊണ്ട് പൊലുകയായിരുന്നു. ദമ്പതികൾ വേർപിരിഞ്ഞതോടെ മകൾ അമ്മയ്‌ക്കൊപ്പം ചാത്തന്നൂർ കുമ്മല്ലൂരിലും മകൻ അഅച്ഛനൊപ്പം പൂയപ്പള്ളിയിലുമാണു കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിൽ കഴിഞ്ഞ ദിവസം കലാപരിപാടികൾ ആയിരുന്നു. ഇതിനിടെയാണ് അമ്മയെയും സഹോദരിയെയും കാണാൻ ആരോടും പറയാതെ കുട്ടി സ്‌കൂൾ വിട്ട് ഇറങ്ങിയത്. ഉച്ചഭക്ഷണം പോലും കഴിക്കാതെ പൊരിവെയിലിൽ കിലോമീറ്ററുകൾ നടന്നു. ദാഹം സഹിക്കാതായപ്പോൾ വഴിവക്കിലെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം നടത്തം തുടരുകയായിരുന്നു.

സന്ധ്യയോടെ വഴിതെറ്റി ക്ഷേത്ര പരിസരത്ത് എത്തുകയായിരുന്നു.ഇവിടെ വെള്ളം കുടിച്ചു ചുറ്റിപ്പറ്റി നിൽക്കുന്നതു കണ്ട് നാട്ടുകാർക്കു സംശയം തോന്നി. വിവരം അറിഞ്ഞു പൊലീസ് കുട്ടിയെ ചാത്തന്നൂർ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ അമ്മ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് നൽകാൻ കുട്ടിക്ക് അറിയില്ലായിരുന്നു.

ബാഗ് പരിശോധിച്ചപ്പോൾ സ്‌കൂളിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഈ സമയം ബന്ധുക്കൾ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പൂയപ്പള്ളി സ്റ്റേഷനിൽ എത്തുകയായിരുന്നു. വിശന്നു വലഞ്ഞ കുട്ടിക്ക് ജ്യൂസ് ഉൾപ്പെടെ ആഹാരവും പൊലീസ് വാങ്ങി നൽകി. രാത്രി ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിടുകയും ചെയ്തു.

പിരിഞ്ഞ് താമസിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് പൊലീസ് പറഞ്ഞു