നഗരസഭയിലെ ജീവനക്കാരിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു; നിരന്തരമായി അശ്ലീല പ്രയോഗങ്ങള്‍ നടത്തി; ഓഫീസിനുള്ളില്‍ വച്ച് കടന്ന് പിടിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് നഗരകാര്യ ഡയറക്ടര്‍

നഗരസഭയിലെ ജീവനക്കാരിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു; നിരന്തരമായി അശ്ലീല പ്രയോഗങ്ങള്‍ നടത്തി; ഓഫീസിനുള്ളില്‍ വച്ച് കടന്ന് പിടിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് നഗരകാര്യ ഡയറക്ടര്‍

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെയണ് നഗരകാര്യ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
ജീവനക്കാരിയുടെ പരാതിയിന്മേലാണ് നടപടി.

സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഗരസഭ കാര്യാലയത്തില്‍വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. തുടര്‍ന്നാണ് നഗരകാര്യ ഡയറക്ടര്‍ വിഷയത്തില്‍ ഇടപെടുകയും പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു.ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരേ സസ്പെന്‍ഷന്‍ നടപടിക്കുളള തീരുമാനം.

എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുളള ശ്രമത്തിലാണ് ആരോപണ വിധേയനായ സൂപ്രണ്ട്. ഈ മാസം 21 വരെ മനോജിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്.

ഫെബ്രുവരി 12നാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടത്.