തുടർച്ചയായി പത്ത് വർഷം ഭരണം കൈവിട്ട് പോയതോടെ പത്ത് പൈസയ്ക്ക് മാർഗ്ഗമില്ലാതെ കോൺഗ്രസ്; എന്നിട്ടും ഒന്നും പഠിക്കാതെ ഗ്രൂപ്പുകളി; സുധാകരൻ വരുന്നത് തടയാൻ എയും, ഐയും ഒറ്റക്കെട്ട്; നേതാക്കളുടെ തമ്മിലടി കണ്ട് നാണംകെട്ട് പുറത്തിറങ്ങാനാവാതെ യഥാർത്ഥ കോൺഗ്രസുകാർ

തുടർച്ചയായി പത്ത് വർഷം ഭരണം കൈവിട്ട് പോയതോടെ പത്ത് പൈസയ്ക്ക് മാർഗ്ഗമില്ലാതെ കോൺഗ്രസ്; എന്നിട്ടും ഒന്നും പഠിക്കാതെ ഗ്രൂപ്പുകളി; സുധാകരൻ വരുന്നത് തടയാൻ എയും, ഐയും ഒറ്റക്കെട്ട്; നേതാക്കളുടെ തമ്മിലടി കണ്ട് നാണംകെട്ട് പുറത്തിറങ്ങാനാവാതെ യഥാർത്ഥ കോൺഗ്രസുകാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുടർച്ചയായി സംസ്ഥാന ഭരണവും ദേശീയ ഭരണവും നഷ്ടപ്പെട്ടതോടെ പത്ത് പൈസയ്ക്ക് മാർഗ്ഗമില്ലാതെ കോൺഗ്രസ്.

ഭരണം കൈയ്യായ്യുമ്പോൾ സംഭാവനയായി വൻകിട കമ്പനികളിൽ നിന്നും, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും, ബാർ മുതലാളിമാരിൽ നിന്നുമൊക്കെ കോടികളാണ് ഒഴുകിയെത്തുന്നത്. ഇടതുപക്ഷത്തിൻ്റെ തുടർ ഭരണം വന്നതും, കേന്ദ്ര ഭരണം നഷ്ടപ്പെട്ടതും വൻ തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവസ്ഥയിലാണെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുള്ള അഴിച്ചുപണി ചെറുക്കാന്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഗ്രൂപ്പ് നേതൃത്വം.

പരസ്പരം പോരടിച്ചുനിന്നിരുന്ന എ,ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി ഹൈക്കമാന്‍ഡിന്റെ നിലപാടുകളെ എതിര്‍ക്കുയാണ്. ഇപ്പോള്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ പിന്നെ പാര്‍ടിയില്‍ ഒരു റോളുമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് എ,ഐ ഗ്രൂപ്പുകളുടെ ഈ ഐക്യത്തിന് പിന്നിൽ.

കെപിസിസി അധ്യക്ഷനായി തുടരാനാഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമാക്കിയിട്ടും തുടര്‍നടപടിയൊന്നും സ്വീകരിക്കാനാകാത്ത ഗതികേടിലാണ് എഐസിസി നേതൃത്വം.

ഗ്രൂപ്പുകളെ കണക്കിലെടുക്കാതെ വി ഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതോടെയാണ് ഹൈക്കമാന്‍ഡിനെതിരെ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം ആരംഭിച്ചത്.

ഗ്രൂപ്പ് താല്പര്യം മാനിക്കാതെ കെപിസിസി പ്രസിഡന്റായി ഇത്തരത്തില്‍ ഒരാളെ നിയോഗിച്ചാല്‍ സംസ്ഥാനത്ത് പാര്‍ടി നെടുകേ പിളരുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്. ഹൈക്കമാന്‍ഡിന്റെ താല്‍പ്പര്യപ്രകാരമെടുക്കുന്ന തീരുമാനങ്ങളുടെ ഭവിഷ്യത്ത് തങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും മുന്നറിയിപ്പും ഇവർ നല്കി കഴിഞ്ഞു.

കെ സുധാകരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നീങ്ങാന്‍ ധാരണയായിരുന്നു. ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ ബെന്നി ബഹന്നാന്റെ പേര് നിര്‍ദേശിക്കാനായിരുന്നു ധാരണ. പക്ഷേ, എ ഗ്രൂപ്പ് കെ ബാബുവിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നു.

രമേശ് ചെന്നിത്തലയ്ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത നീരസം പ്രകടമാക്കി രംഗത്തെത്തിയതോടെ ചേരിപ്പോര് പുതിയ തലത്തിലേക്കെത്തി.

പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ അറിയാഞ്ഞിട്ടല്ലെന്നും നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോൾ ഇട്ടിട്ടുപോയ ആളെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് തുടര്‍ന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്കുമുന്നില്‍ ഹാജരാകാന്‍ സൗകര്യമില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

സംസ്ഥാന,ദേശീയ ഭരണങ്ങൾ നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായിട്ടും ഗ്രൂപ്പുകളിക്ക് ഒരു കുറവുമില്ലന്നാണ് വ്യക്തമാകുന്നത്. ഇതു മൂലം യഥാർത്ഥ കോൺഗ്രസുകാർ കടുത്ത നിരാശയിലാണ്