ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം;സംഭവത്തിൽ പതിനേഴുകാരനടക്കം മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാളിലാണ് സംഭവം.
പതിനേഴുകാരനടക്കമുള്ളവരാണ് പിടിയിലായത്. പൊന്നാനി സ്വദേശി കല്ലിക്കല്‍ അര്‍ഷാദ്(20), കുമരനല്ലൂര്‍ സ്വദേശി പാറപ്പുറത്ത് വിഷ്ണു(19) എന്നിവരാണ് പ്രധാന പ്രതികള്‍. മര്‍ദിക്കുന്നതിന് ഇവരോടൊപ്പം ഉണ്ടായിരുന്ന എടപ്പാള്‍ സ്വദേശിയായ 17കാരനെയും ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടപ്പാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബസ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അര്‍ഷാദ് ശല്ല്യം ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ പെണ്‍കുട്ടി സമീപത്തെ കടയില്‍ കയറി വിവരം പറഞ്ഞു.
കടയിലെ യുവാവ് ചോദ്യം ചെയ്തതോടെ അര്‍ഷാദും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.
ഇത് ശ്രദ്ധിച്ച നാട്ടുകാര്‍ മൂവര്‍ സംഘത്തെ പിടികൂടാന്‍ നോക്കിയെങ്കിലും ഓടിരക്ഷപ്പെട്ടു. പിന്നീട് അര്‍ഷാദിനെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസിന് കൈമാറി.
സംഭവത്തില്‍ രണ്ട് പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പിലും 17കാരനെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.