ശബരിമല  തീർത്ഥാടനകാലം : ആകെ നടവരവ് 234 കോടി രൂപ

ശബരിമല തീർത്ഥാടനകാലം : ആകെ നടവരവ് 234 കോടി രൂപ

 

സ്വന്തം ലേഖകൻ

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് ഇതുവരെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും പറഞ്ഞു.

ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടയ്ക്കാൻ അഞ്ചു ദിവസം കൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡൻറ് പറഞ്ഞു. കഴിഞ്ഞ സീസണിൽ 167 കോടിയായിരുന്നു നടവരവ്. 2017-18 ൽ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ ഉന്നതാധികാര സമിതിയുടെ അംഗീകാരം നേടിയ 58 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഉടൻ ടെൻഡർ വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനംവകുപ്പിന്റെ തടസ്സമില്ലാത്ത പദ്ധതികൾ ഉടൻ തുടങ്ങും. റോപ് വേ പദ്ധതിക്കായി കുടുതൽ മരം മുറിക്കേണ്ടി വരില്ലെന്നും കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിക്കായി ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.