കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി
സ്വന്തം ലേഖകൻ
തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ (59) ആണ് പിടിയിലായത്. തിരുവല്ല കുരിശു കവലയിലെ സിവിപി ടവറിലെ ഫ്ലാറ്റുകൾ വിദേശ മലയാളികൾ അടക്കം ഒന്നിലധികം പേർക്ക് വിറ്റ് പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്.
പരാതികൾ ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയി. എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ രാജ്യങ്ങളിൽ വർഷങ്ങളോളം ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം ഫ്ലാറ്റിന്റെ പേരിൽ ബോബൻ തട്ടിയെടുക്കുകയായിരുന്നെന്നാണ് വിദേശ
മലയാളികളിൽ പലരുടെയും പരാതി.
ഇതിനിടെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ബോബൻ പരാതിക്കാരായ പലർക്കും വണ്ടിച്ചെക്കും നൽകിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.