യാത്രാ ദുരിതം തീർന്നു:  കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിൻ എത്തി

യാത്രാ ദുരിതം തീർന്നു: കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിൻ എത്തി

 

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്.

 

എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളുമുള്ള ട്രെയിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തി ചേരും. തിരികെ കൊച്ചുവേയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും.

 

സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയില്‍ നിന്ന് 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിൻ റിസര്‍വേഷൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഐആര്‍സിടിസി അടക്കമുള്ള ട്രെയിൻ അപ്ലിക്കേഷൻ വഴി ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group