play-sharp-fill
തൃശ്ശൂര്‍ പൂരം: വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം; നടപടി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി

തൃശ്ശൂര്‍ പൂരം: വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം; നടപടി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വങ്ങള്‍ക്ക് കത്തയച്ച്‌ ജില്ലാ ഭരണകൂടം.

തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിയം ആന്‍ഡ് എക്സ്പ്ലോയിസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ജില്ലാ ഭരണകൂടം ദേവസ്വങ്ങള്‍ക്ക് കത്ത് നല്‍കിയത്. ഈ മാസം 30- നാണ് തൃശ്ശൂര്‍ പൂരം.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച്‌ ദേവസ്വങ്ങള്‍ കലക്ടര്‍ക്ക് മറുപടിക്കത്തും നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി തന്നെ മാഗസിനോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാറുണ്ടെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. വെടിക്കെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങള്‍, കുടിവെള്ളം, തൊഴില്‍ ഉപകരണങ്ങള്‍, വെടിക്കെട്ടിന്റെ കടലാസ് കുംഭങ്ങള്‍, ഇവ മണ്ണില്‍ ഉറപ്പിക്കാനുള്ള കുറ്റികള്‍, കെട്ടാനുള്ള കയര്‍ എന്നിവയൊക്കെ ഈ താല്‍ക്കാലിക ഷെഡിലാണ് സൂക്ഷിക്കാറുള്ളത്.