കൊച്ചിയിൽ ഫ്ലാറ്റിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ; മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് ഇയാളെന്ന് പൊലീസ്

കൊച്ചിയിൽ ഫ്ലാറ്റിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ; മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് ഇയാളെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ചമ്പക്കരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. അച്ചാമ്മ(75) യാണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദ് എബ്രഹാമിനെ
പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം.

ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ നിലവിളി ഉള്ളില്‍ നിന്ന് കേട്ടതായി അയല്‍വാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന്‍ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.