ഭ്രാന്തിളകിയ ഭരണകൂടം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നു; മാധ്യമ പ്രവർത്തകർക്ക് വിലങ്ങിടാൻ ഒരുങ്ങുന്ന സംസ്ഥാനസർക്കാർ ക്വട്ടേഷൻ ഏൽപ്പിച്ച ഗുണ്ടയാണ് പി വി അൻവർ; എൻ ഹരി ”
സ്വന്തം ലേഖകൻ
കോട്ടയം: മാധ്യമ പ്രവർത്തകർക്ക് വിലങ്ങിടാൻ ഒരുങ്ങുന്ന സംസ്ഥാനസർക്കാർ ക്വട്ടേഷൻ ഏൽപ്പിച്ച ഗുണ്ടയാണ് പി വി അൻവർ. നൂറായിരം കുറ്റകൃത്യങ്ങൾ പിടിക്കപ്പെടാനും അന്വേഷണം നടത്താനും ഉള്ളപ്പോൾ സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളെയും അഴിമതിയെയും തുറന്നു കാട്ടുന്ന മാധ്യമപ്രവർത്തകരെയും അവരുടെ ജീവനക്കാരെയും രാപ്പകലില്ലാതെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിയ്ക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി.
മുഖ്യമന്തിയുടെ നേതൃത്വത്തിൽ കമ്മ്യുണിസ്റ്റ് ഗുണ്ടാ രാജാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നേരിടേണ്ടി വരുന്നത് സർക്കാർ ആസൂത്രിത പോലീസ് അക്രമമാണ്. കേരളം കമ്മ്യുണിസ്റ്റ് പോലീസ് സ്റ്റേറ്റ് ആക്കിമാറ്റാനുള്ള അതിക്രമം കയ്യും കെട്ടി നോക്കി നിൽക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങളിൽ’ സംസ്ഥാന സർക്കാരിന്റെ അഴിമതികൾ പുറത്തുവരുന്ന സന്ദർഭങ്ങളിൽ’ അതിനെ മറച്ചുപിടിക്കാൻ സത്യം പറയുന്ന മാധ്യമങ്ങളുടെ വാ മൂടികെട്ടാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഖില നന്ദകുമാറും,വിനു വി ജോണും ഷാജനും ഇവിടെ അവസാനിക്കുന്നില്ലെന്ന് വൺ..ടു..ത്രി നമ്പറിട്ട് കമ്മ്യുണിറ്റ്‌കാർക്ക് വേണ്ടി മാധ്യമ പ്രവർത്തകരുടെ രക്തത്തിനായി അടുത്തതാര് ‘ എന്ന തലയില്ലാത്ത ചിത്രത്തോടൊപ്പം പി വി അൻവർ വെല്ലുവിളിച്ചു ചോദിക്കുന്നു.
സംസ്ഥാനം ഭരിക്കുന്ന നട്ടെല്ലില്ലാത്ത ഭരണകൂടത്തെ വെല്ലുവിളിക്കുകയാണ്’ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടത്തുന്ന അതിക്രമണങ്ങൾക്ക് മുൻപ് പി വി അൻവർ അനധികൃതമായി പാരിസ്ഥിതിക അനുമതികൾ ഒന്നുമില്ലാതെ നിർമ്മിച്ച പാർക്കും തടയണയും സർക്കാർ കണ്ടു കണ്ടുകെട്ടി’ കോടതി ഉത്തരവ് പൂർണ്ണമായി നടപ്പാക്കിയെന്ന് ജനങ്ങളോട് പറയാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും ഹരി ആവശ്യപ്പെട്ടു.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിൽ വ്യജ വാർത്ത ചമച്ച ബിബിസി പോലുള്ള മാധ്യമങ്ങളെ സ്വാഗതം ചെയ്ത ഇന്ത്യയിലെ അർബൻ നക്സലുകളുടെ ഇരട്ടത്താപ്പാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ വിഷയത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി കാണാൻ സാധിക്കുന്നത്.
തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകൾ ചെയ്യുന്ന സത്യസന്ധരായ മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാം എന്ന വ്യാമോഹം സർക്കാരിനുണ്ടെങ്കിൽ അതിനെ മാധ്യമ പ്രവർത്തകർക്കൊപ്പം നേരിടാൻ തയ്യാറാണെന്നും മാധ്യമങ്ങളെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പി വി അൻവർ ഒരു ഉപകരണം മാത്രമാണ്’ ആർക്കെതിരെ ശബ്‌ദിച്ചാലാണ് കമ്മ്യുണിസ്റ്റ് ഗുണ്ടകൾ വൺ ..ടു ..ത്രി പറയുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും വ്യെക്തമാക്കുന്ന കാര്യമാണ് പത്ര മാധ്യമങ്ങൾക്ക് നേരെ ആഭ്യന്ത വകുപ്പ് അറിഞ്ഞുള്ള കടന്നു കയറ്റം സത്യം വിളിച്ചു പറയുന്ന പത്ര പ്രവർത്തകർക്കുള്ള സർക്കാരിന്റെ മുന്നറിയിപ്പ് ആയി വേണം കരുതാൻ..
ഇസ്ലാം മത മൗലിക വാദികളെ കൂടി സന്തോഷിപ്പിക്കുന്ന തരത്തിൽ ഷാജൻ സഖറിയയുടെ രക്തത്തിനായി നെട്ടോട്ടമോടുകയും ഒരു മാധ്യമ സ്ഥാപനം ഒന്നാകെ കൊള്ളയടിച്ചു കണ്ടുകെട്ടുകയും ചെയ്യുന്ന ഏകാധിപത്യ ഭരണകൂട ഭീകരതയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യുണിസം മാത്രം തലയിൽ ചുമക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകരുടെയും കപട സ്വാതന്ത്ര്യ മതേതര മുഖം ഈവിഷയത്തിലൂടെ സമൂഹത്തിന് വ്യക്തമാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ നേർക്കുള്ള സംസ്ഥാന സർക്കാരിന്റെ നായാട്ടിനെ നേരിടാൻ മാധ്യമ പ്രവർത്തകർക്കൊപ്പം നിൽക്കുമെന്നും ഹരി കൂട്ടിച്ചേത്തു.