അല്ല, ഞങ്ങളുടെ ഡോക്ടർ ഇങ്ങനെ അല്ല…! വടിവൊത്ത അക്ഷരത്തിൽ ഡിസ്ക്രിപ്ഷൻ എഴുതി വൈറൽ ആയി ശിശുരോഗ വിദഗ്ധൻ; മെഡിക്കൽ ഷോപ്പുകാർക്ക് മാത്രമല്ല, രോഗികൾക്കും വായിച്ചു മനസിലാക്കാം ഈ ഡോക്ടറുടെ കുറിപ്പടി

അല്ല, ഞങ്ങളുടെ ഡോക്ടർ ഇങ്ങനെ അല്ല…! വടിവൊത്ത അക്ഷരത്തിൽ ഡിസ്ക്രിപ്ഷൻ എഴുതി വൈറൽ ആയി ശിശുരോഗ വിദഗ്ധൻ; മെഡിക്കൽ ഷോപ്പുകാർക്ക് മാത്രമല്ല, രോഗികൾക്കും വായിച്ചു മനസിലാക്കാം ഈ ഡോക്ടറുടെ കുറിപ്പടി

സ്വന്തം ലേഖകൻ

തൃശൂർ : ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് കാലാകാലങ്ങളായി കേട്ടു വരുന്ന പ്രയോഗമാണ്, കാക്ക ചികഞ്ഞത് പോലെ എന്ന്. ഒരു പരിധി വരെ സംഗതി സത്യമാണ്.

എത്ര വിദ്യാഭ്യാസം ഉള്ളവർക്കും വായിച്ച് മനസിലാക്കാൻ കഴിയാത്ത രീതിയിലാണ് ഭൂരിഭാഗം ഡോക്ടർമാരുടെയും കുറിപ്പ്. പക്ഷേ, ഇതേ കുറിപ്പ് മെഡിക്കൽ ഷോപ്പിൽ കാണിച്ചാലോ, മിനിറ്റുകൾക്കുള്ളിൽ മരുന്ന് എടുത്ത് കയ്യിൽ തരും. ഇതെന്ത് മാജിക്‌, ഇവർക്ക് വല്ല കോഡ് ഭാഷയും ഉണ്ടോ എന്ന് സംശയിക്കാത്തവർ ചുരുക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ഒരു ഡോക്ടറുടെ ‘വായിച്ചു മനസിലാക്കാൻ കഴിയുന്ന’ മരുന്ന് കുറിപ്പാണ്. ഡോക്ടർ നിതിൻ നാരായണൻ എന്ന ശിശുരോഗ വിദഗ്ധന്റെ എല്ലാവർക്കും വായിക്കാൻ സാധിക്കുന്ന പ്രിസ്ക്രിബ്ഷൻ നോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഒരു ഡോക്ടർ ഇങ്ങനെ എഴുതില്ല, ഞങ്ങളുടെ ഡോക്ടർ ഇങ്ങനെയല്ല, ഇതെന്ത് ലോകാത്ഭുതം, കണ്ടുപഠിക്കട്ടെ മറ്റു ഡോക്ടർമാർ എന്നിങ്ങനെ പോകുന്നു വൈറൽ കുറുപ്പിന്റെ കമന്റുകൾ.