കേരളത്തിൽ നിന്ന് ഓടിയ കിറ്റക്‌സ് തെലങ്കാനയിൽ 2400 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു; കോടികളുടെ നിക്ഷേപവുമായി കേരളം വിട്ട കിറ്റക്‌സിന്റെ പദ്ധതികൾ ഇങ്ങനെ

കേരളത്തിൽ നിന്ന് ഓടിയ കിറ്റക്‌സ് തെലങ്കാനയിൽ 2400 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു; കോടികളുടെ നിക്ഷേപവുമായി കേരളം വിട്ട കിറ്റക്‌സിന്റെ പദ്ധതികൾ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കേരളത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളുടെ ആക്രമണത്തെ തുടർന്ന് സംസ്ഥാനം വിട്ടു പോയ കിറ്റക്‌സ് തെലങ്കാനയിൽ വൻ വ്യവസായ ശൃംഖല പടുത്തുയർത്തുന്നു. കേരളത്തിലെ പദ്ധതികളിൽ നിന്ന് പിൻമാറിയ കിറ്റെക്ല് തെലങ്കാനയിലെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതിൽ നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപമാണ് കിറ്റെക്‌സ് തെലങ്കാനയിൽ നടത്തുന്നത്.

2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കിറ്റെക്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികൾ വഴി . 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കിറ്റക്‌സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും തൊഴിൽ ലഭിക്കുക വനിതകൾക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു തെലങ്കാന സർക്കാരുമായുിള്ള ചർച്ചയിൽ കിറ്റെക്‌സ് വാഗ്ദാനം ചെയ്തിരുന്നത്. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവുമാണ് നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതിന് കാരണമെന്ന് കിറ്റെക്‌സ് അറിയിച്ചു.