ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കോമായിൽ; കൊറിയയിലെ നായ്ക്കളെ കാണാനേയില്ല; കിമ്മിന്റെ നാട്ടിൽ നിന്നും വരുന്ന ദുരൂഹ വാർത്തകളുടെ സത്യം ഇങ്ങനെ

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കോമായിൽ; കൊറിയയിലെ നായ്ക്കളെ കാണാനേയില്ല; കിമ്മിന്റെ നാട്ടിൽ നിന്നും വരുന്ന ദുരൂഹ വാർത്തകളുടെ സത്യം ഇങ്ങനെ

തേർഡ് ഐ ഇന്റർനാഷണൽ

സോൾ: കിം ജോങ് ഉൻ ഒന്നു തുമ്മിയാൽ തന്നെ ലോകത്ത് വാർത്തയാണ്. ലോകം കാതോർത്തിരിക്കുകയാണ് ഈ ഏകാധിപതിയുടെ ഓരോ വാർത്തയ്ക്കു വേണ്ടിയും. അതുകൊണ്ടു തന്നെ സത്യവും മിഥ്യയുമായ വാർത്തകൾ കിമ്മിന്റെ പേരിൽ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്തയിലെ സത്യം ഒടുവിൽ ഉത്തരകൊറിയൻ വാർത്താ ഏജൻസി തന്നെ പുറത്തു വിട്ടു.

കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമെന്നാണ് വിശദീകരണം. ഉത്തര കൊറിയൻ ഏകാധിപതി കിംജോങ് ഉൻ കോമയിലാണെന്നുള്ള വാർത്തകളെ തള്ളി കൊറിയൻ വാർത്താ ഏജൻസിയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്ന കിം ജോങ്് ഉന്നിന്റെ ചിത്രമാണ് വാർത്താ ഏജൻസി പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ കൊറോണ പ്രതിരോധയോഗത്തിൽ പങ്കെടുക്കുകയും ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകുന്ന കിംജോങ് ഉന്നിന്റെ ചിത്രം ഉത്തര കൊറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അതിനുശേഷം അദ്ദേഹം കോമയിലാണെന്നും ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തെ ഭരണഭാരം കുറയ്ക്കാൻ സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങൾ നൽകിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് കിം കോമാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.