കിളിരൂർ വല്ല്യവീട്ടിൽ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ; 25 ന് ആറാട്ട്
തേർഡ് ഐ ബ്യൂറോ
കോട്ടയം : കിളിരൂർ വല്ല്യവീട്ടിൽ ദേവീ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ചന്ദ്രനാണ് ശാന്തി കൊടിയേറ്റിയത്. ഏപ്രിൽ 25 (മേടം 12) നാണ് ആറാട്ട് ഉത്തവം നടക്കുക.
ക്ഷേത്രത്തിലെ വിവിധ ആഘോഷ പരിപാടികളും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേർത്തല മുരളീധരന്റെയും ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മുഖ്യകാർമ്മികത്വത്തിലാണ് ആരാധനാക്രമങ്ങളും പൂജാവഴിപാടുകളും നടക്കുക. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ഉത്സവ ചടങ്ങുകൾ നടത്തുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 23 : പത്താമുദയം, രാവിലെ 9.30 :നവഗ്രഹശാന്തി പൂജ. 24 : പള്ളിവേട്ട, രാത്രി 8.00 : പള്ളിവേട്ട പുറപ്പാട്, 10.30 : പള്ളിവേട്ട വരവേൽപ്പ്, 25 ന് ആറാട്ട്, രാവിലെ 6.30 : കലംകരി,11.00 : ഉത്സവബലി ദർശനം, 1.00 : മഹാപ്രസാദമൂട്ട്, 4.30 : കീഴാചാരവഴിപാട്, വൈകുന്നേരം 7.30 : മഹാദീപാരാധന (ആറാട്ടുകടവിൽ) 8.45 : ആറാട്ട് വരവേൽപ്പ് എന്നിവ നടക്കും.