തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും കമ്മിറ്റി കൂടാനോ വിലയിരുത്താനോ ആവാതെ ജോസഫ് വിഭാഗം; പാർട്ടി ഇപ്പോഴും പി.സി തോമസിന്റെ കൈകളിൽ; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസഫ് വിഭാഗത്തിൽ വൻ പൊട്ടിത്തെറിയുണ്ടായേക്കും; കോൺഗ്രസിന്റെ കാലുവാരൽ ഭീതിയിൽ ജോസഫ് വിഭാഗം

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും കമ്മിറ്റി കൂടാനോ വിലയിരുത്താനോ ആവാതെ ജോസഫ് വിഭാഗം; പാർട്ടി ഇപ്പോഴും പി.സി തോമസിന്റെ കൈകളിൽ; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസഫ് വിഭാഗത്തിൽ വൻ പൊട്ടിത്തെറിയുണ്ടായേക്കും; കോൺഗ്രസിന്റെ കാലുവാരൽ ഭീതിയിൽ ജോസഫ് വിഭാഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും അവലോകന യോഗം ചേരാനോ, വോട്ടു കണക്കുകൾ കൃത്യമായി വിലയിരുത്താനോ ആകാതെ കേരള കോൺഗ്രസ് ജോസഫി വിഭാഗം. പി.സി തോമസിന്റെ കേരള കോൺഗ്രസിൽ ലയിച്ചെങ്കിലും പാർട്ടി ഇപ്പോഴും പി.സി തോമസിന്റെ കൈകളിലാണ്. ഇതിനാൽ ഒരു കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാവാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇത് കടുത്ത പ്രതിസന്ധിയ്‌ക്കൊപ്പം പൊട്ടിത്തെറിയുടെ ഭീതിയിലാക്കിയിരിക്കുകയാണ് കേരള കോൺഗ്രസിനെ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ഒറ്റ രാത്രികൊണ്ടാണ് കേരള കോൺഗ്രസ് പി.സോ തോമസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ലയിച്ചത്. ലയനത്തിന് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതുമില്ല. ലയനത്തിനു ശേഷം ഇതുവരെയും കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ യോഗം ചേർന്നു ഭാരവാഹികളെ നിശ്ചയിക്കുകയോ പാർട്ടി പദവികൾ കൃത്യമായി വീതം വയ്ക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൂത്ത് കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കുകയും ഈ കമ്മിറ്റികളുടെ ചുമതലക്കാരെ കണ്ടെത്തുകയും വേണം. എന്നാൽ, ഈ കമ്മിറ്റികൾ ഒരിടത്തും സംഘടിപ്പിക്കുന്നതിനോ ഇവർക്കു ചുമതലകൾ നൽകുന്നതിനോ രണ്ടു പാർട്ടികൾക്കും സാധിച്ചിട്ടില്ല. ഫലത്തിൽ ഇരു പാർട്ടികളിലെ ഒന്നോ രണ്ടോ നേതാക്കൾ ഒന്നിച്ചിരുന്ന ലയനം നടന്നതായി പ്രഖ്യാപിച്ചതല്ലാതെ നടപടികൾ ഒന്നും ഇതുവരെയും പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന് തിരഞ്ഞെടുപ്പ് അവലോകനം പോലും പൂർത്തിയാകാത്താനാവാത്ത സാഹചര്യമുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നും കടുത്ത ചതിയാണ് ഉണ്ടായതെന്ന വിമർശനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. പക്ഷേ, ഇതു തുറന്നു പറയാൻ ഒരു വേദി പാർട്ടിയിൽ കിട്ടുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വാദം. ഇതുവരെയും പാർട്ടിയുടെ ഏതെങ്കിലും ഒരു കമ്മിറ്റി പോലും കൂടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ യു.ഡി.എഫിനുള്ളിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കണക്കുകൾ അടക്കം എങ്ങിനെ ചർച്ച ചെയ്യുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചോദിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അവഗണനയാണ് യു.ഡി.എഫിൽ നേരിടേണ്ടി വന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെ യു.ഡി.എഫിന്റെ ഭാഗമായി നിന്നപ്പോൾ കോൺഗ്രസിന്റെ കാലുവാരലിനെ നേരിടേണ്ടി വന്നിരുന്നതായി ജോസ് കെ.മാണി വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും മുറുമുറുപ്പ് തുടങ്ങിയത്. യു.ഡി.എഫിൽ കോൺഗ്രസ് തങ്ങളെ കാലുവാരിയപ്പോൾ ഇടതു മുന്നണിയിൽ സി.പിഎം അടക്കം എല്ലാ പാർട്ടികളും വലിയ പിൻതുണയാണ് നൽകിയതെന്നാണ് ജോസ് വിഭാഗം വെളിപ്പെടുത്തിയത്.

കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി നിന്നപ്പോൾ മത്സരിച്ചിരുന്ന പല സീറ്റുകളിലും ഇക്കുറി കോൺഗ്രസിന്റെ സീറ്റ് മോഹികൾ ലക്ഷ്യമിട്ടിരുന്നു. പല സീറ്റുകളും തങ്ങൾക്ക് സ്വന്തമാക്കാമെന്നായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി ഇവർ പദ്ധതിയും തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ വിട്ടു നൽകേണ്ടി വന്നത്. ഇത് കടുത്ത എതിർപ്പിനാണ് ഇടയാക്കിയിരിക്കുന്നത്. ഇത് ജോസഫ് വിഭാഗത്തിന്റെ വിജയ സാധ്യതയെ തന്നെ സാരമായി ബാധിച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തീയതി കഴിയുമ്പോൾ കേരള കോൺഗ്രസ് ജോസഫിനുള്ളിൽ വൻ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിലേയ്ക്കും, കടുത്തുരുത്തിയിലേയ്ക്കും പി.സി തോമസിന്റെ പേര് പരിഗണിച്ചിരുന്നു. ഈ സീറ്റുകളിൽ ഒരിടത്തും പി.സി തോമസിനെ സ്ഥാനാർത്ഥിയാക്കിയതുമില്ല. ഇതിനിടെയാണ് ഒരു രാത്രി കൊണ്ടു തന്നെ പി.സി തോമസിന്റെ പാർട്ടിയിൽ പി.ജെ ജോസഫ് വിഭാഗം ലയിച്ചത്. എൻ.ഡി.എ മുന്നണിയിൽ നിന്നും ഇനിയും പി.സി തോമസിനെ പുറത്താക്കുകയോ, ഇദ്ദേഹത്തിന്റെ പാർട്ടി സ്വയം പുറത്തു പോകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടു പാർട്ടികളും ലയിച്ചിരിക്കുന്നത്. ഇതോടെ ജോസഫ് വിഭാഗം എൻ.ഡി.എുടെ ഭാഗമായോ, തോമസ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായോ എന്ന ചോദ്യമാണ് ഉയരുന്നത്.