play-sharp-fill
കെ ജി എഫിന്റെ അഞ്ചാം ഭാഗത്തിന് ശേഷം റോക്കി ഭായിയായി യഷ് ഉണ്ടാകില്ല; ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറും;  വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

കെ ജി എഫിന്റെ അഞ്ചാം ഭാഗത്തിന് ശേഷം റോക്കി ഭായിയായി യഷ് ഉണ്ടാകില്ല; ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറും; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

സ്വന്തം ലേഖിക

കൊച്ചി: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് കെ ജി എഫ്.

പാന്‍ ഇന്ത്യന്‍ ചിത്രമായ കെ ജി എഫിന് അഞ്ചു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ അഞ്ചാം ഭാഗത്തിന് ശേഷം യഷ് ആയിരിക്കില്ല റോക്കി ഭായ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറണം എന്നാണ് ആഗ്രഹമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു.

കെ.ജി.എഫിന്റെ മൂന്നിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചിരുന്നു. എന്തെങ്കിലും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളു.

കെ.ജി.എഫ് 3 2026ന് പുറത്തിറങ്ങുമെന്നാണ് വിവരം. 2018ലാണ് കെ ജി എഫിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. ഇതിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 14 2022ലാണ് പുറത്തിറങ്ങിയത്.