play-sharp-fill
കോട്ടയം മെഡിക്കല്‍ കോളജിൽ വനിതാ   സുരക്ഷാ ജീവനക്കാരേയടക്കം  മർദിച്ചു ; യുവാവ് അറസ്റ്റിൽ

കോട്ടയം മെഡിക്കല്‍ കോളജിൽ വനിതാ സുരക്ഷാ ജീവനക്കാരേയടക്കം മർദിച്ചു ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ വനിതാ സുരക്ഷാ വിഭാഗം ജീവനക്കാരിയെയും മേധാവിയടക്കം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെയും മര്‍ദിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കിഴക്കേകല്ലട ഓണാമ്ബലം ചെരിയന്‍പുറത്ത് രാജേഷിനെയാണ് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ പോലീസിനു കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേശിയായ ജോയ്‌സ്, സുരക്ഷാ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരന്‍ എന്നിവരെയാണ് മര്‍ദിച്ചത്.

നാലാം വാര്‍ഡിന് സമീപത്തുള്ള പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും മറ്റൊരാളും മൂന്നാം വാര്‍ഡില്‍ പ്രവേശിക്കുന്നതിനായി എത്തി. ഈ സമയം ഡോക്ടര്‍മാര്‍ രോഗികളെ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ ഒരാളോട് കടന്നുപോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി നിര്‍ദേശിച്ചു.

ഇത് പറ്റില്ല എന്ന് രാജേഷ് പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന് രാജേഷ് ജീവനക്കാരിയെ അസഭ്യം പറഞ്ഞു കഴുത്തിന് പിടിച്ച്‌ തള്ളിയ ശേഷം വാര്‍ഡിലേയ്ക്ക് കയറിപ്പോയി.