Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ശശി തരൂർ. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ടെന്നും തനിക്കും അതിന് താത്പര്യമുണ്ടെന്നും കോട്ടയത്ത് ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തരൂർ പറഞ്ഞു.

“തിരുമേനിയെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. സമൂഹത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ആളുകളാണ് അവരൊക്കെ. പലരും ആവശ്യപ്പെട്ടത് പോലെ കേരളത്തിൽ പ്രവർത്തിക്കാൻ അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് തന്നെയാണ് എന്നും പ്രാധാന്യം”. അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് ശക്തമല്ലാത്തതാണ് ഇത്തവണ പ്രതിപക്ഷത്താവാൻ കാരണമെന്നും ഐക്യം ശക്തിപ്പെടുത്താൻ തരൂരിനാവുമെന്നുമായിരുന്നു കതോലിക്ക ബാവയുടെ നിർദേശം.

കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണം. ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ഇക്കാര്യങ്ങൾ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പറഞ്ഞത്.

കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ് ഇത്തവണ പ്രതിപക്ഷത്ത് ആകാൻ കാരണമെന്നും കാതോലിക്കാ ബാവ വിമർശിച്ചു. തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്റെ അപജയമാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കൂട്ടിച്ചേർത്തു.