ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി; ഇന്ത്യൻ മുന്നേറ്റനിര പതറുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി; ഇന്ത്യൻ മുന്നേറ്റനിര പതറുന്നു

തേർഡ്‌ ഐ ബ്യൂറോ

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അവസാന ദിനം ന്യൂസിലൻഡിൻ്റെ പേസ് ആക്രമണത്തിൽ ഇന്ത്യൻ മുൻ നിം പതറുന്നു. അഞ്ചാം ദിനം ദിനം 32 റണ്ണിൻ്റെ ലീഡെടുത്ത ഇന്ത്യയ്ക്ക് അവസാന ദിനം ഇതു വരെ രണ്ടു വിക്കറ്റ് കൂടി നഷ്ടമായി. പ്രതിരോധിച്ച് നിന്ന ചേതേശ്വർ പൂജാരയും , ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് സമനില എന്ന ഇന്ത്യൻ സ്വപ്നം പോലും തുലാസിലാക്കി മടങ്ങിയത്.

71 ൽ കോഹ്ലിയും ( 29 പന്തിൽ 13 ) , ഒരു റൺ കുടി ചേർത്ത് ചേതേശ്വർ പൂജാരയും ( 80 പന്തിൽ 15) ആണ് മടങ്ങിയത്. ജാമി സണ്ണിൻ്റെ സ്പിന്നിന് മുന്നിൽ രണ്ടു പേരും ബാറ്റ് താഴ്ത്തി മടങ്ങുകയായിരുന്നു. പിന്നീട് , എത്തിയ രഹാനെയും പത്തും ചേർന്ന് ഇതുവരെ 14 റൺ മാത്രമാണ് ചേർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്റമ്പത് റണ്ണിൻ്റെ എങ്കിലും ലീഡ് ഇല്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിലെ വൻ തോൽവിയാകും. രഹാനെയും , പന്തും കിവീസ് പേസ് ആക്രമണത്തിന് മുന്നിൽ വിറയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. രണ്ടാം ഇന്നിങ്ങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 95 റൺ മാത്രമാണ് ടീം ഇന്ത്യയ്ക്കുള്ളത്.