കോട്ടയം ജില്ലയിൽ വ്യാഴാഴ്ച കൊവിഡ് വാക്സിൻ വിതരണം ചെയ്യും : 40-44 പ്രായ വിഭാഗത്തിലുള്ളവര്‍ക്ക് ജൂൺ 24 ന് 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ജൂണ്‍ 24 ന് 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.
വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. ജൂണ്‍ 23 ന് വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
1. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
2. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
3. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
4. കോട്ടയം മെഡിക്കല്‍ കോളേജ്
5. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
6. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
7. പൈക സാമൂഹികാരോഗ്യ കേന്ദ്രം
8. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
9. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
10. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12. പാമ്പാടി താലൂക്ക് ആശുപത്രി
ഇതു കൂടാതെ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇന്ന് വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും വാക്സിന്‍ നല്‍കും.