‘ആ ചൂണ്ടയില്‍ വീഴരുത്; കാപട്യത്തിന്റെ പേരാണ് പിണറായി’; കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വിജയൻ വ്യതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയില്‍ സർക്കാർ നിലപാടെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആകെ19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.
യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചർച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ആ ചൂണ്ടയില്‍ വീഴരുതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയില്‍ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിൻവലിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.