കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിന്റെ പേരിലാണ് നടപടി.

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിന്റെ പേരിലാണ് നടപടി.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിന്റെ പേരിലാണ് നടപടി.

യുയുസി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർഥിനിയെ മാറ്റിക്കൊണ്ട് എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ തിരുകി കയറ്റിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പിശക് പറ്റിയെന്ന് കോളജ് പ്രിൻസിപ്പൽ നേരിട്ടെത്തിയും അല്ലാതെയും സർവകലാശാലയെ അറിയിച്ചിരുന്നു. ഈ ഒരു വിശദീകരണത്തിൽ യൂണിവേഴ്സിറ്റി തൃപ്തരല്ലാത്ത സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 12 ന് കോളജിൽ നടന്ന യുയുസി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിൽ നിന്നും ആരോമൽ, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാൽ കോളജിൽ നിന്നും സർവകലാശാലയിലേക്ക് യുയുസിമാരുടെ പേരു നൽകിയപ്പോൾ, അനഘയ്ക്ക് പകരം സംഘടനാ നേതാവായ ആൺകുട്ടിയുടെ പേരാണ്നൽകിയത്.

കോളജിലെ ബിഎസ് സി ഒന്നാംവർഷ വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് അനഘയ്ക്ക് പകരം നൽകിയത്. എസ് എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽ നിന്നാണ് വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സർവകലാശാല ചെയർമാൻ ആക്കുക ലക്ഷ്യമിട്ടാണ് ആൾമാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചിലനേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. 26നാണ് സർവകലാശാല യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പ്നടക്കുന്നത്.

Tags :