സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് : കേരളത്തിൽ വെള്ളപ്പൊക്ക ഭീഷണി തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് : കേരളത്തിൽ വെള്ളപ്പൊക്ക ഭീഷണി തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി കുറയുന്നു. മഴ കുറയുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി. വരെയാകാനും തിരമാലകൾ നാല് മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. ചെറിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ വെള്ളം ഒഴുക്കിവിടുന്നത് തുടരുമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.

മഴയുടെ ശക്തി കുറഞ്ഞതോടെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നുണ്ട്. കോട്ടയത്തെ നദികളിലെ നീരൊഴുക്ക് കുറയാത്തതിനാൽ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. അതേസമയം കോട്ടയത്തെ പ്രധാന നദികളിൽ ജലനിരപ്പ് ഇപ്പോൾ ഉയരുന്നില്ല എന്നതും ആശങ്ക അകറ്റുന്നുണ്ട്.