പ്രവാസികളെ വ്യാഴാഴ്ച മുതൽ മടക്കി കൊണ്ടു വരും: കേരളത്തിലേയ്ക്ക് ആദ്യ ദിവസം നാലു വിമാനങ്ങൾ; കൊറോണക്കാലത്ത് ആശ്വാസമായി നല്ല വാർത്തയെത്തുന്നു
തേർഡ് ഐ ബ്യൂറോ
ഖത്തർ: ലോകത്തെ വിറപ്പിച്ച കൊറോണക്കാലത്ത് സംസ്ഥാനത്തെ മലയാളികൾക്കും, പ്രവാസികൾക്കും ആശ്വാസമായി വ്യാഴാഴ്ച മുതൽ പ്രവാസികളെ നാട്ടിലെത്തിക്കും. പ്രവാസി മലയാളികൾക്കു വേണ്ടി മാത്രം ആദ്യ ദിനം നാലു വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആദ്യ ദിവസത്തെ വിമാനത്തിൽ മാത്രം 800 മലയാളികലാണ് നാട്ടിലേയ്‌ക്കെത്താൻ ഊഴം കാത്ത് നിൽക്കുന്നത്.
വിദേശത്ത് നിന്ന് പ്രവാസികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ആദ്യ 7 ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യദിവസം യുഎഇയിലെ അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് 200 യാത്രക്കാരുമായും ദുബായിൽനിന്ന് കോഴിക്കോട്ടേക്കും (200) സർവീസ് ഉണ്ടാകും. സൗദിയിലെ റിയാദിൽനിന്ന് കോഴിക്കോട്ടേക്കും (200) ഖത്തറിൽനിന്ന് കൊച്ചിയിലേക്കും (200) സർവീസുണ്ട്. ലണ്ടൻ- മുംബൈ (250), സിംഗപ്പൂർ- മുംബൈ (250), ക്വാലാലംപൂർ- ഡൽഹി (250), സാൻഫ്രാൻസിസ്‌കോ മുംബൈ വഴി ഹൈദരാബാദ് (300), മനില അഹമ്മദാബാദ് (250), ധാക്ക ശ്രീനഗർ (200) എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സർവീസുകൾ.
രണ്ടാം ദിവസം ബഹ്‌റൈൻ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സർവീസ്, 200 വീതം), ക്വാലാലംപൂർ – മുംബൈ (250), ന്യൂയോർക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡൽഹി (200), കുവൈത്ത് ഹൈദരാബാദ് (200), സിംഗപ്പൂർ- അഹമ്മദാബാദ് (250), ലണ്ടൻ- ബെംഗളൂരു (250) എന്നിങ്ങനെ സർവീസ് നടത്തും.
മൂന്നാം ദിവസം കുവൈത്ത് കൊച്ചി (200), മസ്‌കത്ത്- കൊച്ചി (250), റിയാദ്- ഡൽഹി (200), ക്വാലാലംപൂർ- തൃച്ചി (250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടൻ- ഹൈദരാബാദ് (250), ഷാർജ-ലക്നോ (200) എന്നിങ്ങനെയും.
നാലാം ദിവസം ഖത്തർ – തിരുവനന്തപുരം (200), ക്വാലാലംപൂർ- കൊച്ചി (250), കുവൈത്ത് ചെന്നൈ (200), സിംഗപ്പൂർ – തൃച്ചി (250)ലണ്ടൻ- മുംബൈ (250), ധാക്ക-ഡൽഹി (200), അബൂദാബി ഹൈദരാബാദ് (200), വാഷിങ്ടൺ- ഡൽഹി വഴി ഹൈദരാബാദിലേക്ക് 300 പേരുമായി.
അഞ്ചാം ദിവസം ദമാം കൊച്ചി (200), ബഹ്‌റൈൻ- കോഴിക്കോട് (200), ക്വാലാലംപൂർ- ചെന്നൈ (250), മനില- ഡൽഹി (250), ലണ്ടൻ- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗർ( 200), സാൻഫ്രാൻസിസ്‌കൊ- ഡൽഹി വഴി ബെംഗളൂരുവിലേക്ക് 300 യാത്രക്കാരുമായി.
ആറാം ദിവസം ക്വാലാലംപൂർ – കൊച്ചി (250), മസ്‌കത്ത് ചെന്നൈ (200), ലണ്ടൻ- ചെന്നൈ (250), ജിദ്ദ ഡൽഹി (200), കുവൈത്ത് അഹമ്മദാബാദ് (200), ദുബായ് ഡൽഹി (2 സർവീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗർ (200), സിംഗപ്പൂർ- ബെംഗളൂരു (250), 300 പേരുമായിന്യൂയോർക്ക്- ഡൽഹി വഴി ഹൈദരാബാദിലേക്ക്.
ഏഴാം ദിവസം കുവൈത്ത് കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടൻ- ഡൽഹി (250) ചിക്കാഗോ- ഡൽഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂർ- ഹൈദരാബാദ് (250), ദുബായ്- അമൃതസറിലേക്ക് 200 പേരുമായി.
കേരളത്തിലേയ്ക്കു മലയാളികൾ കൂടുതലായി എത്തിയാൽ ഇവർക്കു ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഇതിനുള്ള ക്രമീകരണങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.