വീട്ടു ജോലിയ്ക്കായി കുവൈത്തിൽ എത്തി; ജോലി നഷ്ടപ്പെട്ടതോടെ ആഴ്ചകളായി ഷെൽട്ടറിൽ അഭയം; ഒടുവിൽ ഹൃദയാഘാതത്തിൽ മരണം: ശതകോടീശ്വരൻമാരുടെ മരണങ്ങൾ വലിയ വാർത്തയാകുന്ന നാട്ടിൽ കോട്ടയം സംക്രാന്തി സ്വദേശിയായ സാധാരണക്കാരിയുടെ മരണം സങ്കടമാകുന്നു; കുവൈത്തിൽ മരിച്ച യുവതിയുടെ മൃതദേഹം എങ്ങിനെ നാട്ടിലെത്തിക്കുമെന്ന ആശങ്ക ബാക്കി

വീട്ടു ജോലിയ്ക്കായി കുവൈത്തിൽ എത്തി; ജോലി നഷ്ടപ്പെട്ടതോടെ ആഴ്ചകളായി ഷെൽട്ടറിൽ അഭയം; ഒടുവിൽ ഹൃദയാഘാതത്തിൽ മരണം: ശതകോടീശ്വരൻമാരുടെ മരണങ്ങൾ വലിയ വാർത്തയാകുന്ന നാട്ടിൽ കോട്ടയം സംക്രാന്തി സ്വദേശിയായ സാധാരണക്കാരിയുടെ മരണം സങ്കടമാകുന്നു; കുവൈത്തിൽ മരിച്ച യുവതിയുടെ മൃതദേഹം എങ്ങിനെ നാട്ടിലെത്തിക്കുമെന്ന ആശങ്ക ബാക്കി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് ചെയ്ത വിമാനത്തിൽ കേരളത്തിൽ എത്തിച്ച് സംസ്‌കരിച്ച വാർത്തയുടെ ചൂടാറും മുൻപ്, ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ മരണ വാർത്തയും വിദേശത്തു നിന്നും എത്തുന്നു. കുവൈറ്റിൽ നിന്നും എത്തിയ മരണ വാർത്ത പക്ഷേ ഏതൊരാളുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നതാണ്. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായിൽ സുമിയാണ് (37) കുവൈറ്റിൽ മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കൾക്കു ലഭിക്കുന്ന വിവരം. ആറു മാസം മുൻപാണ് കുവൈറ്റിൽ ഇവർ ഹോം നഴ്‌സ് ജോലിയ്ക്കായി എത്തിയത്. കോട്ടയം പാറമ്ബുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ്. ഭർത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവർ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ആഴ്ചകളായി എംബസിയുടെ ഷെൽട്ടറിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇവർക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്നു ഇവരെ മുബാറക്ക് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ഇതേ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.

പ്രവാസി മലയാളി ജോയി അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലേയ്ക്കു എത്തിച്ചത്. എന്നാൽ, നൂറുകണക്കിന് മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേയ്ക്കു എത്തിക്കാനാവാതെ വിദേശത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സംക്രാന്തി സ്വദേശിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

കൊറോണ ബാധിച്ചല്ല മരിച്ചതെങ്കിലും ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ലഭിച്ചിട്ടുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നു ബന്ധുക്കൾ സന്നദ്ധ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല.