സംസ്ഥാനത്ത് ബിവറേജുകൾ മെയ് പത്തിന് തുറന്നേക്കും: സർക്കാർ കാത്തിരുന്നത് എതിർപ്പകറ്റാൻ; കാത്തിരിക്കുന്നത് 34 രോഗികളും ആശുപത്രി വിടാൻ

സംസ്ഥാനത്ത് ബിവറേജുകൾ മെയ് പത്തിന് തുറന്നേക്കും: സർക്കാർ കാത്തിരുന്നത് എതിർപ്പകറ്റാൻ; കാത്തിരിക്കുന്നത് 34 രോഗികളും ആശുപത്രി വിടാൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് മദ്യശാലകൾ മെയ് പത്തിനുള്ളിൽ തുറന്നേക്കുമെന്നു റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ സ്ഥിതി ആശങ്കയില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടു ദിവസമായി സംസ്ഥാനത്ത് പുതുതായി ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ബിവറേജുകൾ തുറക്കാനുള്ള സാധ്യത തേടുന്നത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിലും, മധ്യപ്രദേശിയും കർണ്ണാടകയിലും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിനു തീരുമാനം ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി സംസ്ഥാനത്തും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം എടുക്കാനൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കൊറോണയുടെ ലോക്ക് ഡൗൺ കാലത്തിനു മുൻപ് സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികൾ സമരം നടത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് കൊറോണ ലോക്ക് ഡൗണിന് ശേഷം അപ്രതീക്ഷിതമായി ബാറുകളും ബിവറേജുകളും അടക്കം അടയ്ക്കാൻ സർക്കാർ നിർദേശം നൽകിയത്.

എന്നാൽ, ഇതിനു ശേഷം സംസ്ഥാനത്ത് വൻ തോതിൽ വ്യാജമദ്യവും ചാരായം വാറ്റും ഒഴുകിയിരുന്നു. ഇതേ തുടർന്നു ഇടയ്ക്കു ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകാൻ സംസ്ഥാന സർക്കാരും ആലോചിച്ചിരുന്നു. ഇതേ തുടർന്നുഇതു സംബന്ധിച്ചു സംസ്ഥാന സർക്കാർ നടപടി എടുത്തെങ്കിലും ഹൈക്കോടതി ഇത് റദ്ദ് ചെയ്യുകയായിരുന്നു.

എന്നാൽ, മൂന്നാം ഘട്ടത്തിൽ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെയാണ് മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയത്. ഇതിനു പിന്നാലെയാണ് ഡൽഹിയും മധ്യപ്രദേശും കർണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾ മദ്യവിൽപ്പന ആരംഭിച്ചത്.

കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യ വിൽപ്പന ആരംഭിച്ചതോടെ രാഷ്ട്രീയമായ എതിർപ്പിനെ ഇത്തരത്തിൽ നേരിടാനാവുമെന്നു സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ തുറന്നാലും രാഷ്ട്രീയമായി നേരിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വ്യാപനം ആരംഭിച്ചതോടെ സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചതോടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.