മന്ത്രി ശശീന്ദ്രന്റെ പേര് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻ.സി.പി നേതാവ് പൊലീസ് പിടിയിൽ ; പതിനഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: ഗതാഗത മന്ത്രി ശശീന്ദ്രനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻസിപി നേതാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരം മൂലക്കട ഷാജഹാൻ മൻസിലിൽ റ്റി അയൂബ്ഖാനെയാണ് പൊലീസ് പിടികൂടിയത്. ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ […]

കെ.എസ്.ആർ.ടി.സിയിലെ പ്രതിന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ല ; എ.കെ ശശീന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കുറ്റപ്പെടുത്തിയ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് മറുപടി പറയുകയായിരുന്നു എ.കെ.ശശീന്ദ്രൻ. മന്ത്രിക്ക് മാത്രമായി പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചർച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. മൂന്നാംമാസവും തുടർച്ചയായി കെഎസ്ആർടിസി ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സെക്രട്ടേറിയേറ്റിനു മുന്നിൽ ഇപ്പോഴും സമരം തുടരുകയാണ്. ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റിൽ അനുവദിച്ചെങ്കിലും,അത് പെൻഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് […]