കേരളത്തിൽ നിന്നുള്ളവർക്ക് ഇനി കർശന നിയന്ത്രണം: അതിർത്തിയിൽ പനിയുള്ളവരെ തടയും; തമിഴ്‌നാട് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കേരളത്തിൽ നിന്നുള്ളവർക്ക് ഇനി കർശന നിയന്ത്രണം: അതിർത്തിയിൽ പനിയുള്ളവരെ തടയും; തമിഴ്‌നാട് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തേർഡ് ഐ ബ്യൂറോ

ചെന്നൈ: കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്. കൊവിഡിന് പിന്നാലെ നിപ്പയും കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് കേരളത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പനിയോ ജലദോഷമോ പോലെ പകർച്ചാവ്യാധി ലക്ഷണങ്ങളുളളവരെ തമിഴ്നാട്ടിലേക്ക് കടക്കാൻ അനുവദിക്കില്ല. അതിർത്തി വഴി എത്തുന്നവരുടെ കർശന പരിശോധനയ്ക്ക് ആരോഗ്യപ്രവർത്തകരെ കൂടുതലായി നിയോഗിച്ചെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി.എസ് സമീരൻ പറഞ്ഞു.

അതിർത്തി കടന്ന് പോകുന്ന വാഹനങ്ങളിലുളളവർ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.അതേസമയം തമിഴ്നാട്ടിൽ കോയമ്പത്തൂരിലും ഒരാൾക്ക് നിപ സ്ഥിരീകരിച്ചു എന്നറിയിച്ച കളക്ടർ ജി.എസ് സമീരൻ പിന്നീട് ഈ അഭിപ്രായത്തിൽ നിന്നും മലക്കംമറിഞ്ഞു. പനിയുമായി വരുന്നവരെ നിപ ടെസ്റ്റ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിപ ബാധിച്ച് മരണമടഞ്ഞ 12കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ അതേസമയം 188ൽ നിന്ന് 251 ആയി. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിലെ 32 പേരുണ്ട്. ഇവരിൽ എട്ടുപേർക്ക് രോഗലക്ഷണമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.