കേരളത്തിലെ വിവാഹസ്ഥലങ്ങള്‍ മെച്ചപ്പെടുത്തും; ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് ചെലവഴിക്കുമെന്ന് പി എ മുഹമ്മദ് റിയാസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ വിവാഹം നടത്താന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ മെച്ചപ്പെടുത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയസ്.
ലേഷര്‍ മേഗസിന്‍ ഏറ്റവും നന്നായി വിവാഹം നടത്താന്‍ പറ്റുന്ന സ്ഥലമായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ വിവാഹ സ്ഥലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് മാറ്റി വച്ച് ചെലവഴിക്കുമെന്ന് മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ പ്രധാന വിവാഹ സ്ഥലങ്ങള്‍ കണ്ടെത്തി അതിന്റെ നടത്തിപ്പിന് പ്രോത്സാഹനവും പ്രമോഷനും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ കല്യാണം കഴിക്കാന്‍ ഇപ്പോള്‍ ദുരെയാണ് പോകുന്നത്. പണ്ടൊക്കെ ഒളിച്ചോടുമ്പോഴാണ് ദൂരെ പോയി കല്യാണം കഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളവര്‍ കുടുംബത്തോടൊപ്പം ദൂരെപോയി വിവാഹം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനാലാണ് ഈ പുതിയ പദ്ധതി.
കൂടാതെ കേരളത്തിന്റെ സിനിമ ടൂറിസത്തിന്റെ കേന്ദ്രമാക്കി ബേക്കല്‍ കേട്ടയെ മാറ്റാനാണ് തീരുമാനം. ഇത് കൂടുതല്‍ ജനശ്രദ്ധ നേടാന്‍ പ്രത്യേക പരിപാടി ഒരുക്കുമെന്നും റിയാസ് അറിയിച്ചു.