
സ്വന്തം ലേഖിക
കോട്ടയം: എരുമേലിയിലെ ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് നാളെ വൈകിട്ട് അഞ്ച് മണി മുതല്‍ ബുധനാഴ്ച്ച വൈകിട്ട് എട്ട് മണി വരെ എരുമേലിയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.
• മുണ്ടക്കയം, കാഞ്ഞിരപ്പള്ളി- പൊന്‍കുന്നം ഭാഗത്ത് നിന്നും റാന്നി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മണിമല വഴി റാന്നി ഭാഗത്തേക്ക് പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ചെറിയ വാഹനങ്ങളും കണമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കൊരട്ടി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു പാറമട, പ്രൊപോസ്, MES വഴി പോകേണ്ടതാണ്.
• റാന്നി ഭാഗത്ത് നിന്നും പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പ്ലാച്ചേരിയില്‍ നിന്നോ മുക്കടയില്‍ നിന്നോ തിരിഞ്ഞു മണിമല ഭാഗത്ത് കൂടി പോകേണ്ടതാണ്.
മറ്റു ചെറിയ വാഹനങ്ങള്‍ കരിമ്പിന്‍ തോട് നിന്ന് തിരിഞ്ഞു ഒരുങ്കല്‍കടവ് – കുറുവാമുഴി വഴി പോകേണ്ടതാണ്.







