Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍.

ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44 ലാണ് തൂണില്‍ വിള്ളല്‍ കണ്ടത്.
തൂണിന്‍റെ പ്ലാസ്റ്ററിംഗിലാണ് വിടവ്. തറനിരപ്പില്‍ നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ പരിശോധന നടത്തിയതായും തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെ എം.ആര്‍എല്‍ പ്രതികരിച്ചു.

മാസങ്ങള്‍ക്ക് മുന്‍പെ ചെറിയ രീതിയില്‍ തുടങ്ങിയ വിള്ളല്‍ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. മറ്റ് തൂണുകള്‍ക്കൊന്നും ഈ പ്രശ്നമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആര്‍എല്‍ പ്രതികരിച്ചു.

പ്ലാസ്റ്ററിംഗില്‍ ഉണ്ടായ വിടവാണെന്നും തൂണിന് ഒരു ബലക്ഷയവും ഇല്ലെന്നുമാണ് കെഎംആര്‍എല്ലിന്‍റെ വിശദീകരണം. ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രോ സര്‍വ്വീസിനെ ഒരു മാസത്തോളം ബാധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലായിരുന്നു സംഭവം.

പരിശോധന പൂര്‍ത്തിയാകും വരെ വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളില്‍ സര്‍വ്വീസ്. അന്തിമ പരിശോധന പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ വേഗതയിലേക്ക് ഈ ഭാഗത്ത് മെട്രോ സര്‍വ്വീസ് എത്തുമെന്നും മെട്രോ കമ്പനി അറിയിച്ചു.