കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും കൈത്താങ്ങായി ഹോട്ടൽ അസോസിയേഷൻ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും കൈത്താങ്ങായി ഹോട്ടൽ അസോസിയേഷൻ: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സാധാരണക്കാർക്ക് കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. കരുതലിന്റെ ആൾരൂപമായി അസോസിയേഷൻ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ 46 ആം വാർഡിലാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്.

500 ഓളം കുടുംബങ്ങൾക്ക് സഹായം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. അസോസിയേഷൻ നേതൃത്വത്തിൽ എത്തിച്ച പച്ചക്കറികൾ വേളൂർ പാണംപടി പള്ളി ഹാളിൽ വച്ച് കിറ്റുകൾ ആക്കി മാറ്റി. തുടർന്ന് നഗരസഭ അംഗത്തിന്റെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റുകൾ 46 ആം വാർഡ് അംഗം സി.ജി രഞ്ജിത്തിന് കൈമാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങുകളുടെ ഭാഗമായി പരിസ്ഥിതി ദിനാചരണവും നടത്തി. സി.പി.എം നേതാവ് സി.എൻ സത്യനേശനും കെ.കെ ഫിലിപ്പ് കുട്ടിയും ചേർന്ന് പള്ളി അങ്കണത്തിൽ വൃക്ഷത്തെ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സെക്രട്ടറി എൻ പ്രതീഷ് , അൻസാരി പത്തനാട് , വേണുഗോപാലൻ നായർ കറുകച്ചാൽ , ഗിരീഷ് മത്തായി , എ.എസ് പ്രമി കരിമ്പിൻകാലാ , കെ.എസ് അനീഷ , ലോക്കൽ കമ്മിറ്റി അംഗം എം.പി പ്രതീഷ് , സി.എസ് സനീഷ് , ബ്രാഞ്ച് സെക്രട്ടറി അജയ് സത്യൻ എന്നിവർ പങ്കെടുത്തു.