ഡിവോഴ്സ് കേസുകളിൽ പങ്കാളിക്ക് ലൈംഗിക പ്രശ്നമുള്ള ആളായി ചിത്രീകരിക്കരുത്; ഇത്തരം ആരോപണങ്ങളുമായി കോടതിയെ സമീപിച്ചാൽ മാനസിക പീഡനത്തിന് കേസെടുക്കാമെന്ന് ഹൈക്കോടതി

ഡിവോഴ്സ് കേസുകളിൽ പങ്കാളിക്ക് ലൈംഗിക പ്രശ്നമുള്ള ആളായി ചിത്രീകരിക്കരുത്; ഇത്തരം ആരോപണങ്ങളുമായി കോടതിയെ സമീപിച്ചാൽ മാനസിക പീഡനത്തിന് കേസെടുക്കാമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

എറണാകുളം :വിവാഹമോചന കേസുകളിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. വിവാഹ മോചന കേസുകൾ കോടതിയിലെത്തുമ്പോള്‍ പലതും വസ്തുതകള്‍ക്ക് അപ്പുറത്തുള്ള വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട്.

ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പിന്നീട് വ്യക്തികളുടെ തുടര്‍ന്നുള്ള ജീവിതത്തെ വൈകാരികമായും സാമൂഹികമായുമെല്ലാം ദോഷകരമായി ബാധിക്കാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രധാനമായ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി.

എറണാകുളത്തുള്ള ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളുടെ രൂക്ഷത കണക്കിലെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്.

ഡിവോഴ്‌സ് അനുവദിച്ചുകിട്ടാന്‍ വേണ്ടി പങ്കാളിക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടെന്ന് വാദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അങ്ങനെയുള്ള വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ മാനസികപീഡനമായി പരിഗണിക്കുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. പരസ്പരം ലൈംഗികപ്രശ്‌നങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള വിവാഹമോചന പരാതിയായിരുന്നു എറണാകുളത്തുള്ള ദമ്പതികള്‍ നല്‍കിയിരുന്നത്

Tags :