play-sharp-fill
കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്കുള്ള ഭക്ഷണം കൊണ്ടുപോയ വാർപ്പ് ചുമന്നവർ സാമൂഹിക അകലം പാലിച്ചില്ല; കേസെടുത്ത് എരുമേലി പോലീസ്

കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്കുള്ള ഭക്ഷണം കൊണ്ടുപോയ വാർപ്പ് ചുമന്നവർ സാമൂഹിക അകലം പാലിച്ചില്ല; കേസെടുത്ത് എരുമേലി പോലീസ്

സ്വന്തം ലേഖകൻ

 

എരുമേലി : കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ല.

കേസെടുത്ത് എരുമേലി പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആഹാരം നിറച്ച്‌ വാര്‍പ്പ് രണ്ട് വശങ്ങളില്‍ നിന്നായി പിടിച്ചത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് പരാതി. എരുമേലി കെഎസ്‌ആര്‍ടിസിക്ക് സമീപമാണ് സംഭവം.

കെഎസ്‌ആര്‍ടിസിക്ക് സമീപമുള്ള രാജ ഹോട്ടലില്‍ നിന്നായിരുന്നു എരുമേലി ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കിയിരുന്നത്.

 

85ഓളം പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുപോവുന്നതിനിടയിലാണ് സംഭവം. വാഹനത്തിലേക്ക് വാര്‍പ്പ് കയറ്റുന്നതിനിടയിലാണ് പൊലീസ് എത്തുന്നത്. എന്നാല്‍ ഹോട്ടലിന് മുന്‍പില്‍ ആളുകൂടിയതിനാണ് കേസ് എടുത്തതെന്നാണ് എരുമേല് പൊലീസ് വിശദമാക്കുന്നത്.

 

സംഭവത്തിൽ ഹോട്ടലുടമ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കി.

 

വാര്‍പ്പ് പിടിക്കുമ്ബോള്‍ എങ്ങനെ സാമൂഹ്യ അകലം പാലിക്കുമെന്നാണ് ഹോട്ടല്‍ ഉടമയുടെ ചോദ്യം