കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ നടന്നു: ജില്ലാ പ്രസിഡന്റായി എൻ. പ്രതീഷിനേയും സെക്രട്ടറിയായി കെ.കെ.ഫിലിപ്പുകുട്ടിയേയും, ട്രഷററായി ആർ സി നായരേയും തിരഞ്ഞെടുത്തു

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ നടന്നു: ജില്ലാ പ്രസിഡന്റായി എൻ. പ്രതീഷിനേയും സെക്രട്ടറിയായി കെ.കെ.ഫിലിപ്പുകുട്ടിയേയും, ട്രഷററായി ആർ സി നായരേയും തിരഞ്ഞെടുത്തു

Spread the love

ചങ്ങനാശേരി: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാ ശ്ശേരിയിൽ കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി എം.എൽ.എ. ജോബ് മൈക്കിൾ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, മീഡിയ വില്ലേജ് ചാരിറ്റി വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷെരീഫ്, കെ.എം.രാജ, സംസ്ഥാന മെമ്പർഷിപ്പ് കമ്മറ്റി ചെയർമാൻ വി.റ്റി.ഹരിഹരൻ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, ജില്ലാ സെക്രട്ടറി കെ.കെ.ഫിലിപ്പുകൂട്ടി, ജില്ലഷർ ആർ.സി.നായർ, ജില്ലാവർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ റ്റി.സി.അൻസാരി, ഷാഹുൽ ഹമീദ്, റ്റി.ജെ മ നോഹരൻ, നാസർ ബി.താജ്, രാജമാണിക്യം തുടങ്ങിയവർ പ്രസംഗിച്ചു.

യോഗത്തിൽ കഴിഞ്ഞ വർഷത്തെ ബിസിനസ്സ് എക്സലൻസി അവാർഡ് ഗിരീഷ് കോനാട്ടിനും, അമീർ അലി ഡയമണ്ട് ഫ്ളവർ മില്ലിനും നൽകി. അസോസിയേഷന്റെ മുതിർന്ന അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിത രണവും തൊഴിലാളികളുടെ കുട്ടികൾക്കുള്ള കെ.കെ.പ്രഭാകരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടത്തുകയും ഉണ്ടായി. തുടർന്ന് ടോസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ഡോ.അനുപമ ലൂക്കോസും, ഡോ.ഡെന്നീസ് ജോസഫും അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. മലിനീകരണ നിർമ്മാർജ്ജന പദ്ധ തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തണമെന്നും അതിന്റെ പേരിൽ ഹോട്ടലുകളെ ക്രൂശിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും ഇതു മായി ഗവൺമെന്റ് നടപ്പിലാക്കുന്ന ഏതൊരു പദ്ധതിയുമായും സഹകരിക്കാൻ ഹോട്ടലു കൾ തയ്യാറാണെന്നും പ്രമേയം അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ അടിയന്തരമായി വിപണിയിൽ ഇട പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗം പ്രമേയം പാസാക്കി. തുടർന്ന് നടന്ന വാർഷിക തെരഞ്ഞെടുപ്പിൽ രക്ഷാധികാരിയായി ബേബി തോമസിനെയും പ്രസിഡന്റായി എൻ.പ്രതീഷിനെയും സെക്രട്ടറിയായി കെ.കെ.ഫിലിപ്പുകൂട്ടിയെയും ട്രഷററായി ആർ.സി.നായരെയും വൈസ് പ്രസിഡന്റുമാരായി സി.റ്റി.സുകുമാരൻ നായരെയും ഗിരീഷ് മത്തായിയെയും ബിന്ദു ജീവനെയും ജോയിന്റ് സെക്രട്ടറിമാരായി ബിജു തോമസ്, ആർ.റ്റി അരുൾ, എ.കെ.അൻസാരി, അലീന ഷാൻ എന്നി വരെയും സംസ്ഥാന കമ്മറ്റി അംഗങ്ങളായി ഷാഹുൽ ഹമീദ്, റ്റി.സി.അൻസാരി എന്നി വർ ഉൾപ്പെടെ 29 അംഗ ഭരണസമിതിയേയും തെരഞ്ഞെടുത്തു.