എഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡില്‍  അപകടങ്ങൾ കുറഞ്ഞു’; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സര്‍ക്കാര്‍

എഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡില്‍ അപകടങ്ങൾ കുറഞ്ഞു’; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സര്‍ക്കാര്‍

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവായതിനാല്‍ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്‍ക്കാര്‍.

ഗതാഗതമന്ത്രി ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഇൻഷ്വറൻസ് കമ്ബനികള്‍ സമ്മതിച്ചു.

നിയമം പാലിച്ച്‌ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനും ആവശ്യപ്പെട്ടു. ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്റെ കോസ്റ്റ് ഷെയറിങ്ങും ചര്‍ച്ചയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഷുറൻസ് ഇൻഫര്‍മേഷൻ ബ്യൂറോയും ആയി സംയുക്തമായി ചേര്‍ന്ന് നിയമലംഘനമുള്ള വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് പുതുക്കി നല്‍കാതിരിക്കുന്ന കാര്യം പരിഗണിക്കും. ക്രിമിനല്‍ നടപടികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോണ്‍ട്രാക്ടിലും ഏര്‍പ്പെടാതിരിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഇന്നത്തെ മീറ്റിംഗില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഷുറൻസ് കമ്പനികളുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.