ഓക്സിജന് വീണ്ടും ദേശിയ പുരസ്കാരം ; ഏറ്റവും കൂടുതൽ ലെനോവോ ലാപ്പ്‌ടോപ്പ് വിറ്റതിനുള്ള പുരസ്‌കാരം ഓക്‌സിജനിലൂടെ കേരളത്തിലേക്ക്

ഓക്സിജന് വീണ്ടും ദേശിയ പുരസ്കാരം ; ഏറ്റവും കൂടുതൽ ലെനോവോ ലാപ്പ്‌ടോപ്പ് വിറ്റതിനുള്ള പുരസ്‌കാരം ഓക്‌സിജനിലൂടെ കേരളത്തിലേക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം:  ഡിജിറ്റൽ ലോകത്തിന്റെ ശ്വാസമാണ് ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്..! വളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്കു കുതിക്കുന്ന ഓക്‌സിജന് രാജ്യാന്തര തലത്തിൽ നിന്നും വീണ്ടും  അംഗീകാരം. ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനാണ് ഇപ്പോൾ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് അർഹരായിരിക്കുന്നത്.

2019 -20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്പ് ടോപ്പ് വിറ്റഴിച്ചതിനുള്ള പുരസ്‌കാരമാണ് ഓക്‌സിജനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറൻസിലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റൽ പ്രോഡക്ടുകളുടെ വിപണന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഓക്‌സിജനിൽ ലാപ്‌ടോപ്പ് , സ്മാർട്ട്‌ഫോൺ, ഹോം അപ്ലയിൻസസ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഉണ്ട്.