കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, ജില്ലകൽ പ്രതീക്ഷയർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറി വിജയം ഉണ്ടാകുമെന്ന് യുഡിഎഫ്; രണ്ടിലധികം സീറ്റ്‌ നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങൾ ; അടിയൊഴുക്കുകള്‍ നിർണായകമാകും ; രഹസ്യമായി വോട്ട് കച്ചവടം നടക്കുന്ന മണ്ഡലങ്ങളും കുറവല്ല ; കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് 

കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, ജില്ലകൽ പ്രതീക്ഷയർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറി വിജയം ഉണ്ടാകുമെന്ന് യുഡിഎഫ്; രണ്ടിലധികം സീറ്റ്‌ നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങൾ ; അടിയൊഴുക്കുകള്‍ നിർണായകമാകും ; രഹസ്യമായി വോട്ട് കച്ചവടം നടക്കുന്ന മണ്ഡലങ്ങളും കുറവല്ല ; കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ആര് നയിക്കണം എന്ന ചോദ്യത്തിന് കേരളം വിധിയെഴുതുന്ന ദിവസമാണ് ഇന്ന്. കേവല ഭൂരിപക്ഷം ഉറപ്പിച്ച്‌ ഭരണതുടര്‍ച്ച നേടിയാല്‍ സിപിഎമ്മിന് അത്‌ വലിയ നേട്ടമാകും. എന്നാൽ ഭരണം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന്റെ അനിവാര്യതയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ഏറ്റവും നേട്ടമുണ്ടാക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇത്. എൻ ഡി എ നേടുന്ന വോട്ടുകളും സീറ്റുകളും ശ്രദ്ധിക്കപ്പെടും. സൈബര്‍ സ്‌പെയ്‌സിന്റെ സാധ്യതകൾ എല്ലാവരും ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.

 

 

മത-സമുദായ സമവാക്യങ്ങളിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഇത് അനുകൂലമാക്കുന്നവര്‍ അന്തിമ വിജയികളാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എണ്‍പതുകള്‍ക്ക് ശേഷം മാറി മാറി വരുന്ന ഭരണമാണ് കേരളം കണ്ടിട്ടുള്ളത്. എന്നാല്‍ സര്‍വ്വേകൾ തുടർഭരണമുണ്ടാകുമെന്ന് ഉറപ്പിക്കുന്നു. പിണറായി വീണ്ടും കേരളത്തിന്റെ ക്യാപ്റ്റൻ ആകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇടതുമുന്നണി. രാഹുൽ ഗാന്ധി നിറച്ച ആവേശം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മലബാറിനേയും തിരുവിതാംകൂറിനെയും കയ്യിലെടുക്കാന്‍ രാഹുലിന് കഴിഞ്ഞു എന്നാണ് വിലയിരുത്തല്‍.

 

ഇ ശ്രീധരന്‍ അടക്കമുള്ളവർ ഒപ്പമുള്ളതാണ് ബി ജെ പിയുടെ ആത്മവിശ്വാസം. അധികാരം പിടിക്കാനാകുമെന്ന് കരുതുന്നില്ലെങ്കിലും തൂക്കു നിയമസഭക്കുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയും.

 

ലീഗ് കോട്ടകൾ ഒഴിച്ചുള്ളടത്ത് എന്തും സംഭവിക്കാം. നേമം ബിജെപിക്ക് നഷ്ടമായാൽ വലിയ തിരിച്ചടിയാകും. ശക്തമായ ത്രികോണ മത്സരാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തിയതാണ് നേമത്തെ സ്റ്റാർ ആക്കിയത്. ബിജെപിയുടെ കുമ്മനം രാജശേഖരന് പാര്‍ട്ടിയുടെ സിറ്റ് നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ബിജെപിയുടെ അക്കൗണ്ട് ശിവന്‍കുട്ടി പൂട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

 

ഇടത് മുന്നണിക്കുള്ളിലെ കല്ലുകടികൾ ഇടക്ക് പുറത്ത് വന്നിരുന്നു. പി ജയരാജന്‍ അടക്കമുള്ളവര്‍ ക്യാപ്‌നാണ് പാര്‍ട്ടിയെന്ന് പറഞ്ഞു. ഇതിനെ പിണറായിയും അംഗീകരിച്ചു. എന്നാലിത് സിപിഎമ്മില്‍ പുതിയ വിഭാഗീയ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചു. വ്യക്തിയാരാധനയിലേക്ക് സിപിഎം കടക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. സിപിഎമ്മിലെ വിഭാഗീയതയും വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

 

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് വലിയ ചർച്ചയായി. തലശ്ശേരിയില്‍ തോൽക്കുന്നവർ വോട്ട് കച്ചവടത്തിന്റെ കഥ കൂടി പറയും. എല്ലാ മണ്ഡലങ്ങളിലും ഇത്തരം ആരോപണം ഉയരാന്‍ സാധ്യത ഏറെയാണ്. കേവല ഭൂരിപക്ഷമായ 71 സീറ്റ് മറികടക്കാനാകുമെന്ന് യുഡിഎഫും എല്‍ഡിഎഫും വിശ്വസിക്കുമ്പോൾ തൂക്കു നിയമസഭയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

അഞ്ച് സീറ്റില്‍ ജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

 

സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാണെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ക്രൈസ്തവ സഭകളുടെ ഇടത് ബിജെപി വിരുദ്ധ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ നൽകുന്നു. 50 വീതം മണ്ഡലങ്ങളില്‍ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലര്‍ത്തുമ്പോള്‍ ബാക്കി 40 മണ്ഡലങ്ങളിലെ വിധിയാകും നിര്‍ണായകമാകുന്നത്. ഓരോ മണ്ഡലത്തിലേയും അടിയൊഴുക്കുകളാണ് ഇത്തവണ നിര്‍ണ്ണായകമാകുന്നത്.

 

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നരേന്ദ്ര മോദി ആവേശം ഉയര്‍ത്തി. യുഡിഎഫിനു വേണ്ടി രാഹുല്‍ ഗാന്ധിയും പടയോട്ടം നടത്തി. മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തിയാല്‍ സി പി എമ്മിന് താരപ്രചാരകരില്ല. വി എസ് അച്യുതാനന്ദന്റെ അഭാവം പ്രകടമാണ്. ആദ്യ രണ്ടു ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ ആഴക്കടലിലും വോട്ട് ഇരട്ടിപ്പിക്കലിലും കോണ്‍ഗ്രസ് പ്രതീക്ഷ കാണുന്നു.

 

കഴിഞ്ഞ തവണ കൂടുതല്‍ സീറ്റ് നേടിയ 11 ജില്ലകളില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 8 ജില്ലകളും കോട്ടയവും കൂടെ നില്‍ക്കുമെന്നു സിപിഎം കരുതുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനമാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. എന്നാല്‍ കൊല്ലത്തും ആലപ്പുഴയിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നതാണ് വസ്തുത.

 

തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കൊല്ലത്തും ആലപ്പുഴയിലുമായുള്ള 20 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. 2016 ല്‍ എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കോഴിക്കോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ 2016 നെക്കാള്‍ സ്ഥിതി മെച്ചപ്പെടുമെന്നും കണക്കുകൂട്ടുന്നു. ഒറ്റ സീറ്റ് മാത്രമുള്ള തൃശൂരില്‍ 6 വരെ ഉയര്‍ത്താമെന്നും കരുതുന്നു.

 

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ. സ്വന്തം വോട്ടുകള്‍ നഷ്ടപ്പെടാതെ എന്‍ഡിഎയുടെ വോട്ടു വിഹിതം 18-20% ആക്കുക എന്നതാണു ലക്ഷ്യം. നേമവും വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും തിരുവനന്തപുരവും പാലക്കാടും മലമ്പുഴയും കോന്നിയും തൃശൂരും മഞ്ചേശ്വരവുമാണ് ബിജെപി പ്രതീക്ഷയർപ്പിക്കുന്നത്.

Tags :