പൈപ്പിൽ നിന്ന് വായു മാത്രമാണ് വരുന്നതെന്ന് എം ബി രാജേഷ് ; അടുത്ത ദിവസം പാത്തുമ്മ ബീവി പൈപ്പ് തുറന്നപ്പോൾ കണ്ണീര് പോലുള്ള കുടിവെള്ളം ; ബാൽറാമിനെതിരെ തൊടുത്ത അമ്പ് രാജേഷിന്റെ നേർക്ക് തന്നെ തിരിഞ്ഞു ; തൃത്താലയിലെ പൈപ്പിൻ ചുവട്ടിലെ രാഷ്ട്രീയം വൈറൽ 

പൈപ്പിൽ നിന്ന് വായു മാത്രമാണ് വരുന്നതെന്ന് എം ബി രാജേഷ് ; അടുത്ത ദിവസം പാത്തുമ്മ ബീവി പൈപ്പ് തുറന്നപ്പോൾ കണ്ണീര് പോലുള്ള കുടിവെള്ളം ; ബാൽറാമിനെതിരെ തൊടുത്ത അമ്പ് രാജേഷിന്റെ നേർക്ക് തന്നെ തിരിഞ്ഞു ; തൃത്താലയിലെ പൈപ്പിൻ ചുവട്ടിലെ രാഷ്ട്രീയം വൈറൽ 

സ്വന്തം ലേഖകൻ

തൃത്താല: മണ്ഡലം നിലനിര്‍ത്താനുറച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമും തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷും തമ്മിൽ പൊരിഞ്ഞ പോര് നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇപ്പോഴിതാ സ്ഥാനാർത്ഥികൾ തമ്മിലുള്ള അങ്കം സൈബർ ലോകത്തും എത്തി നിൽക്കുകയാണ്. മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ല എന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് എം ബി രാജേഷ് ഉന്നയിച്ച ആരോപണവും ഇതിന് വി ടി ബല്‍റാം നല്‍കുന്ന മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

കുടിവെള്ള പ്രശ്‍നം നാട്ടിൽ രൂക്ഷമാണ് എന്ന് കാണിക്കാൻ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതില്‍ നിന്നും കാറ്റ്‌ മാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എല്‍ഡിഎഫിന്റെ സൈബർ പോരാളികൾ ഏറ്റെടുത്ത് ബാൽറാമിനെതിരെ തൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീഡിയോ ശ്രദ്ധയിൽപ്പെട്ട ബല്‍റാം സ്ഥലത്തെത്തി, പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് പൈപ്പ് തുറപ്പിച്ചു. കാറ്റല്ല, കണ്ണീരു പോലെ തെളിഞ്ഞ കുടിവെള്ളമാണ് പൈപ്പിൽ നിന്ന് വന്നത്. ഈ വെള്ളം കൈകളില്‍ കോരിയെടുത്താണ് രാജേഷിന്റെ വ്യാജപ്രചാരണത്തിന് ബൽറാം മറുപടി പറഞ്ഞത്.

 

കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലമായിരുന്നു എന്നും എന്നാൽ പൈപ്പ് ലൈന്‍ സ്ഥാപിച്ച്‌ പ്രശ്‌നം പരിഹരിച്ചെന്നും 250 മീറ്റര്‍ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ബല്‍റാം വിഡിയോയില്‍ പറയുന്നു. കാശാമുക്കിലുള്ള കുടിവെള്ള പൈപ്പാണ് തൃത്താലയിലെ തെരഞ്ഞെടുപ്പ് പോരിന് സാക്ഷിയായത്.

പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല, വായുവാണ് എന്ന് രാജേഷ് വീഡിയോ സഹിതം കാണിച്ചിരുന്നു. തൊട്ടടുത്ത ദിവസം അതേ സ്ഥലത്തുനിന്നും ചിത്രീകരിച്ച വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് എം ബി രാജേഷിന്റെ ആരോപണം വി ടി ബല്‍റാം പൊളിച്ചത്.

 

ബാൽറാമിന്റെ വാക്കുകൾ ;

 

‘കഴിഞ്ഞ ദിവസം തൃത്താല മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന് പറയുന്ന പ്രദേശത്ത് വന്ന് ഈ പ്രദേശത്ത് ഒന്നും ആര്‍ക്കും വെള്ളം കിട്ടുന്നില്ല, വലിയ ബുദ്ധിമുട്ടാണ് എന്ന് ആരോപിച്ചിരുന്നു.

 

അദ്ദേഹം അവതരിച്ചതിന് ശേഷം ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കും, ഒരു വര്‍ഷത്തിനുള്ളില്‍ മാന്ത്രിക ദണ്ഡ് വിശീ ഈ പ്രദേശത്തെയും തൃത്താല മണ്ഡലത്തിലേയും എന്നൊക്കെയുള്ള അവകാശ വാദങ്ങളുമായി കടന്നുവന്നിരുന്നു’. ഈ പൈപ്പിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് ഈ പൈപ്പ് തുറന്നാണ് വെള്ളം കിട്ടുന്നില്ല. വായു മാത്രമാണ് എന്നാണ് പറഞ്ഞത്.

 

പൈപ്പ് എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് അറിയില്ല. ഞാന്‍ ആയിട്ട് ഈ പൈപ്പ് തിരിക്കുന്നില്ല. ഇവിടുത്തെ തദ്ദേശ വാസിയായട്ടുള്ള ഈ വീട്ടിലെ പാത്തുമത്താത്ത ഇവിടുണ്ട്. തുറന്നുനോക്കട്ടെ’ ബല്‍റാം വീഡിയോ ദൃശ്യത്തില്‍ പറയുന്നു.

 

ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബല്‍റാം വിഡിയോ അവസാനിപ്പിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

 

സത്യമറിയാന്‍ പൈപ്പ് തേടി ആളുകളെത്തുന്നുണ്ട്. രാജേഷിന്റെ ആരോപണം ബാൽറാമിന് ഗുണം ചെയ്ത അവസ്ഥയാണ് ഇപ്പോൾ. തൃത്താലയിലെ പൈപ്പിൻ ചുവട്ടിലെ രാഷ്ട്രീയം വൈറൽ ആയത് പോലെ വോട്ടാക്കി മാറ്റാൻ കഴിഞ്ഞാൽ ഇത്തവണയും ബൽറാം തന്നെ നിയമസഭയുടെ പടി കയറും.