സംസ്ഥാനത്ത് 449 പേർക്കു കൊവിഡ്; തുടർച്ചയായ മൂന്നാം ദിവസവും നാനൂറ് കടന്ന് കൊവിഡ്; 144 പേർക്കു സമ്പർക്കത്തിലൂടെ കൊവിഡ്

സംസ്ഥാനത്ത് 449 പേർക്കു കൊവിഡ്; തുടർച്ചയായ മൂന്നാം ദിവസവും നാനൂറ് കടന്ന് കൊവിഡ്; 144 പേർക്കു സമ്പർക്കത്തിലൂടെ കൊവിഡ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നാനൂറിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സമ്പർക്കരോഗികളുടെ എണ്ണവും കുതിച്ചുയരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്ന് എത്തിയ 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം വന്നത്.

ഇതിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്. ആരോഗ്യപ്രവർത്തകർ 5, ബിഎസ്ഇ 10, ബിഎസ്എഫ് 1, ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്‌സ് 77, ഫയർഫോഴ്‌സ് 4, കെഎസ്ഇ 3.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജൻ, കണ്ണൂർ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്. ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂർ കാസർകോട് 9, ഇടുക്കി 4.