മുൻ യു.ഡി.എഫ്  കൊല്ലം ജില്ലാ കൺവീനർ കെ സി എബ്രഹാം നിര്യാതനായി

മുൻ യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനർ കെ സി എബ്രഹാം നിര്യാതനായി

Spread the love

വാളകം: മുൻ യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനർ കുമ്പുക്കാട് ഹിൽവ്യൂവിൽ കെ സി എബ്രഹാം (88) നിര്യാതനായി.

മുൻ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ കൗൺസിൽ അംഗം, റിട്ട. ഹെഡ്മാസ്റ്റർ എം.ടി.എച്ച്.എസ് വാളകം, കേരളാ കോണ്‍ഗ്രസ് (ബി) മുൻ സംസ്ഥാന ട്രഷറാർ, മാനേജർ എസ്.സി.എൽ.പി.എസ് വാളകം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ശവസംസ്കാരം ജൂലായ് അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വാളകം മാർത്തോമ്മാ വലിയ പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ :
– രഞ്ജിത് കെ എബ്രഹാം
-ഡോ. എബ്രഹാം കെ എബ്രഹാം ( സ്കിൻ സ്പെഷ്യലിസ്റ്റ്)
-പ്രദീപ് കെ എബ്രഹാം (ഈദൻ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് )
-അഡ്വ. ബ്രിജേഷ് എബ്രഹാം (ഡി.സി.സി ജനറൽ സെക്രട്ടറി, മാർത്തോമ്മാ സഭാ കൗണ്‍സില്‍ അംഗം)

മരുമക്കൾ :
-ജോമിനി രഞ്ജിത്
-ഡോ. ജാസ്മിൻ കോശി (വിജയാസ് ഹോസ്പിറ്റൽ)
-സുനി പ്രദീപ് (ഡയറക്ടര്‍, നാഷണൽ ഇൻസ്റ്റിട്യൂട് ഫോർ സ്പീച് & ഹീയറിംഗ് മിനിസ്റ്റ്രി, ഗവ. ഓഫ് ഇന്ത്യ)
-ബിൻജു ബ്രിജേഷ്