മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ പരസ്യമായി വിമർശിച്ചു; അഡ്വ.എ.ജയശങ്കറിനു സി.പി.ഐയുടെ പരസ്യവിലക്ക്; ഇനിയും തുടർന്നാൽ പാർട്ടിയ്ക്കു പുറത്താക്കുമെന്നും ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ പരസ്യമായി വിമർശിച്ചു; അഡ്വ.എ.ജയശങ്കറിനു സി.പി.ഐയുടെ പരസ്യവിലക്ക്; ഇനിയും തുടർന്നാൽ പാർട്ടിയ്ക്കു പുറത്താക്കുമെന്നും ഭീഷണി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ചാനൽ ചർച്ചകളിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിധിവിട്ടു വിമർശിച്ചിരുന്ന അഡ്വ.ജയശങ്കറിനു പാർട്ടിയുടെ വിലക്ക്. ഇനിയും വിമർശനം തുടർന്നാൽ ജയശങ്കറിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നൽകിയ സി.പി.ഐ, ആദ്യ ഘട്ടമായി ഇദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തു. ജയശങ്കർ അംഗമായ സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ആണ് ഇദ്ദേഹത്തെ പരസ്യമായി ശാസിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയാണ് ഇത്തരത്തിൽ പരസ്യശാസന ജയശങ്കറിനെതിരെ സ്വീകരിച്ചിരിക്കുന്നത്. അഡ്വ.എ.ജയശങ്കർ പാർട്ടിയ്ക്കും പാർട്ടി നയങ്ങൾക്കും പാർട്ടി പരിപാടികൾക്കും എതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ അച്ചടക്കത്തിന്റെ ലംഘനമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ പരസ്യമായി ശാസിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിക്കണ്ടെത്തിയ സാഹചര്യത്തിൽ പാർട്ടി ജനറൽ ബോഡി യോഗമാണ് ഇദ്ദേഹത്തിനെതിരെ ഐക്യകണ്‌ഠേന നടപടിയെടുത്തതെന്നു സി.പി.ഐ പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കുന്നു.

ഇടതു പക്ഷ ജനാധിപത്യ മുന്നണിയെയും, അതിന്റെ നയങ്ങളെയും ഇതിന്റെ പ്രവർത്തനങ്ങളെയും അഡ്വ.എ.ജയശങ്കർ ചാനലിൽ നിരന്തരം വിമർശിക്കുന്നതായാണ് സി.പി.ഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലുടെയും, ദൃശ്യ മാധ്യമങ്ങളിലുടെയും ഇത്തരത്തിൽ സർക്കാരിനെയും, ഇടതു മുന്നണിയെയും നിരന്തരം അപമാനിക്കുകയാണ് ജയശങ്കർ ചെയ്യുന്നതെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജയശങ്കറിനെ പരസ്യമായി ശാസിക്കുന്നതെന്നും സി.പി.ഐ ബ്രാഞ്ച് വ്യക്തമാക്കുന്നു.

സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് ജയശങ്കർ നടത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സി.പി.ഐ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.