ഓണം ഇനി അടിച്ചാഘോഷിക്കാം..! ഓണക്കാലത്ത് ബാറുകളുടെയും ബിവറേജുകളുടെയും സമയം വർദ്ധിപ്പിച്ചു; മദ്യശാലകളുടെ സമയം വർദ്ധിപ്പിച്ചത് ഇങ്ങനെ

ഓണം ഇനി അടിച്ചാഘോഷിക്കാം..! ഓണക്കാലത്ത് ബാറുകളുടെയും ബിവറേജുകളുടെയും സമയം വർദ്ധിപ്പിച്ചു; മദ്യശാലകളുടെ സമയം വർദ്ധിപ്പിച്ചത് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ മദ്യശാലകളുടെയും ബാറുകളുടെയും സമയം വർദ്ധിപ്പിച്ചു. രാവിലെ ഒൻപതു മുതൽ വൈകിട്ട് ഏഴു മണിവരെയാണ് ബാറുകൾക്കും ബിവറേജുകൾക്കും പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്. ഓണത്തിന്റെ ഭാഗമായി ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇപ്പോൾ സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളിലും ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലും ബാറുകളിലും ബിവ്ക്യൂ ആപ്പ് വഴിയാണ് മദ്യം വിൽക്കുന്നത്. എന്നാൽ, ഈ ആപ്പില്ലാതെ തന്നെ ബാറുകൾ വഴി സുലഭമായി മദ്യം ലഭിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി മദ്യം വിൽക്കുന്നതിനുള്ള സമയ പരിധി എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു മദ്യം വിൽക്കുന്നതിനു സമയ പരിധി ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഓണാഘോഷത്തിന്റെ ഭാഗമായി ഈ സമയ പരിധി വൈകിട്ട് ഏഴുമണിവരെയാക്കി ഉയർത്തിയിട്ടുണ്ട്.

എന്നാൽ, ഇത്തരത്തിൽ ബാറുകളുടെയും ബിവറേജുകളുടെയും സമയം വർദ്ധിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഓണക്കാലത്ത് മദ്യം ഒഴുക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ പുറത്തു വരുന്നതെന്നാണ് ഈ വിഭാഗത്തിന്റെ വാദം.