ലോക്ക് ഡൗണിൽ നിന്നും രക്ഷപെട്ട് നാട് പറ്റാനുള്ള നെട്ടോട്ടത്തിനിടെ ദുരന്തമായി അപകടവും..! ബംഗളൂരുവിൽ നിന്നു നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു; 26 മലയാളികൾക്കു പരിക്ക്: പരിക്കേറ്റവരിൽ കോട്ടയം, ചങ്ങനാശേരി സ്വദേശികളായ വിദ്യാർത്ഥികളും; നിർണ്ണായക ഇടപെടലുമായി തോമസ് ചാഴികാടനും ജോസ് കെ.മാണി എം.പിയും

ലോക്ക് ഡൗണിൽ നിന്നും രക്ഷപെട്ട് നാട് പറ്റാനുള്ള നെട്ടോട്ടത്തിനിടെ ദുരന്തമായി അപകടവും..! ബംഗളൂരുവിൽ നിന്നു നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു; 26 മലയാളികൾക്കു പരിക്ക്: പരിക്കേറ്റവരിൽ കോട്ടയം, ചങ്ങനാശേരി സ്വദേശികളായ വിദ്യാർത്ഥികളും; നിർണ്ണായക ഇടപെടലുമായി തോമസ് ചാഴികാടനും ജോസ് കെ.മാണി എം.പിയും

സ്വന്തം ലേഖകൻ

ചെന്നൈ: ലോക്ക് ഡൗണിന്റെ ദുരിതത്തിൽ നിന്നും രക്ഷപെട്ട് നാട്ടിലേയ്ക്കു വരുന്നതിനിടെ ഇടുത്തിയായി വിദ്യാർത്ഥികൾക്കു നേരെ വാഹനാപകടവും. ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സംഘം നാട്ടിലേയ്ക്കു യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 26 മലയാളികൾക്കു സാരമായി പരിക്കേറ്റു.

തൃശൂർ സ്വദേശിയായ ഡ്രൈവർക്കും യാത്രക്കാരിയായ പെൺകുട്ടിയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ചജയ് ഗുരു ബസാണ് തമിഴ്‌നാട്ടിലെ കരൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവരെല്ലാവും. ഡ്രൈവറും കണ്ടക്ടറും അടക്കം 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ കരൂരിൽ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയം സ്വദേശികളായ നേഴ്സിംഗ് വിദ്യാർത്ഥികളടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ ചങ്ങനാശേരി  സ്വദേശിയായ അരമനപ്പടിയില്‍ ശ്രീനികേതനില്‍ നിര്‍മ്മല്‍ കുമാറിന്റെ മകന്‍ നന്ദു (27 )വിന് പരിക്കേറ്റിട്ടുണ്ട്. നന്ദുവിനെ കരൂര്‍ സെന്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍ ഇന്റീരിയര്‍ ഡിസൈനറാണ് നന്ദു.

അപകടത്തിൽ പരിക്കേറ്റ 18 പേരെ അമരാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇവർക്ക് സാരമായ പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ കോയമ്പത്തൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടവിവരം അറിഞ്ഞ ജോസ് കെ മാണി എംപി ഇത് സംബന്ധിച്ച് അവിടുത്തെ എംപി ജ്യോതിമണിയുമായും ജില്ലാ പോലീസ് സൂപ്രണ്ട് പാണ്ഡ്യരാജുമായും ഐജി യുമായും ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ടവർക്കു വേണ്ട ചികിത്സാ സഹായം അടക്കം ക്രമീകരിച്ചിട്ടുണ്ട്.

അപകടത്തിൽ ഗുരുതരമല്ലാത്ത പരിക്കുകളേറ്റവുരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി പകരം ബസ് ഏർപ്പെടുന്നതിനു വേണ്ടി തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് പകരം ബസ് ഏർപ്പെടുത്തുകയും ചെയ്തു. തോമസ് ചാഴികാടൻ എം.പി വിഷയത്തിൽ ഇടപെടുകയും യാത്രക്കാർ സുരക്ഷിതരാണ് എന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.