വില്‍പ്പനകൂട്ടാന്‍ മദ്യക്കമ്പനികളില്‍ നിന്ന് കൈക്കൂലി; കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലെ  ജീവനക്കാരില്‍ നിന്ന് 85000 രൂപ പിടികൂടി വിജിലൻസ്

വില്‍പ്പനകൂട്ടാന്‍ മദ്യക്കമ്പനികളില്‍ നിന്ന് കൈക്കൂലി; കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരില്‍ നിന്ന് 85000 രൂപ പിടികൂടി വിജിലൻസ്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 85,000 രൂപ വിജിലൻസ് പിടികൂടി.

മദ്യക്കമ്പനികള്‍ തങ്ങളുടെ ബ്രാൻഡുകളുടെ വില്‍പ്പന കൂട്ടാൻ ജീവനക്കാര്‍ക്ക് നല്‍കിയ കൈക്കൂലി പണമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. ബുധനാഴ്ച രാത്രി വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില മദ്യ ബ്രാൻഡുകള്‍ കൂടുതലായി വില്‍ക്കുന്നതിന് കമ്പനികളില്‍ നിന്ന് ജീവനക്കാര്‍ പാരിതോഷികം കൈപറ്റിയിരുന്നതായി രാഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.

അനീഷ് എന്ന ജീവനക്കാരന്റെ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. പലര്‍ക്കും നല്‍കുന്നതിനായി കെട്ടുകളായി തിരിച്ച നിലയിലായിരുന്നു പണം.