വി. മുരളീധരന്‍ ‘സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’- പരിഹസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

വി. മുരളീധരന്‍ ‘സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’- പരിഹസിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

സ്വന്തം ലേഖിക

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരൻ ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’യെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഉണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവര്‍ത്തനവുമെന്നും മന്ത്രി റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉള്ള രണ്ട് വര്‍ഷത്തെ മുരളീധരന്റെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും റിയാസ് പറഞ്ഞു.

കേരളത്തിന്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സില്‍വര്‍ ലൈനിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടതാണ്.

ഇവിടെ ജനിച്ചു വളര്‍ന്ന മലയാളിയാണ് അദ്ദേഹം. അതുകൊണ്ട് കേരളത്തിന്റെ ജനസാന്ദ്രതയെ കുറിച്ചും വാഹന പെരുപ്പത്തെകുറിച്ചും കേരളത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും അദ്ദേഹം സില്‍വര്‍ ലൈനിനെതിരെ തുടര്‍ച്ചയായി ഇടപെട്ടെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.