കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

 

സ്വന്തം ലേഖിക

ശ്രീനഗർ: കശ്മീരിൽ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ പുന:സ്ഥാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇവിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് ഘട്ടം ഘട്ടമായി കാശ്മീരിന്റെ പലയിടത്തും പിൻവലിക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല.

സോഷ്യൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിക്കുന്നതും, സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ സർക്കാർ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾ പ്രവർത്തിച്ച് തുടങ്ങും. ഇന്ന് 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾ പ്രവർത്തിച്ച് തുടങ്ങും. ഇനിയും 30 ലക്ഷത്തോളം പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ പുന:സ്ഥാപിക്കപ്പെടാനുണ്ട്. അതേസമയം ഇന്റർനെറ്റ് കണക്ഷനുകൾ എപ്പോൾ പഴയ രീതിയിലാവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് അഞ്ചിനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമായും മാറ്റിയിരുന്നു. നേരത്തെ കശ്മീർ പ്രിൻസിപ്പൾ സെക്രട്ടറി എല്ലാ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളും പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, വ്യാപാര മാർഗം സുഗമമാക്കുന്നതിനും പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 17ന് ഫോൺ സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. നിലവിൽ 50000 ലാൻഡ്‌ഫോൺ കണക്ഷനുകൾ കശ്മീരിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഇന്റർനെറ്റ് നേരത്തെ പുന:സ്ഥാപിച്ചിരുന്നുവെങ്കിലും, പ്രശ്‌നങ്ങൾ വർധിച്ചത് കാരണം വീണ്ടും റദ്ദാക്കുകയായിരുന്നു.