കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

  സ്വന്തം ലേഖിക ശ്രീനഗർ: കശ്മീരിൽ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ പുന:സ്ഥാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇവിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് ഘട്ടം ഘട്ടമായി കാശ്മീരിന്റെ പലയിടത്തും പിൻവലിക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിക്കുന്നതും, സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ സർക്കാർ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം […]

കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ; സ്ഥിതിഗതികൾ സാധാരണനിലയിൽ

സ്വന്തം ലേഖിക ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു. കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗവർണർ നിർദേശം നൽകിയത്. ഇത് വ്യാഴാഴ്ച മുതൽ നിലവിൽവരുമെന്ന് ജമ്മു കശ്മീർ ഭരണകൂടവും അറിയിച്ചു. ആർട്ടിക്കിൾ […]